സുരേഷ് കീഴാറ്റൂരടക്കം അഞ്ച് വയൽക്കിളി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സിപിഎം കള്ളക്കേസിൽ കുടുക്കിയെന്ന് സുരേഷ് കീഴാറ്റൂർ പ്രതികരിച്ചു. 

കണ്ണൂര്‍: സി പി എമ്മിന്റെ വനിതാ പ്രവർത്തകരെ മർദ്ദിച്ചെന്ന പരാതിയിൽ സുരേഷ് കീഴാറ്റൂരടക്കം അഞ്ച് വയൽക്കിളി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സി പി എം കള്ളക്കേസിൽ കുടുക്കിയെന്ന് സുരേഷ് കീഴാറ്റൂർ പ്രതികരിച്ചു.

സിപിഎം പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്നാരോപിച്ച് സുരേഷ് കീഴാറ്റൂർ ഫെയ്സ് ബുക്കിൽ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സി പി എം പ്രവർത്തകർ സംഘടിച്ചെത്തി സുരേഷ് കീഴാറ്റൂരിന്റെ വീട് വളഞ്ഞു. പിന്നീടുണ്ടായ സംഭവങ്ങളിൽ വയൽക്കിളി പ്രവർത്തകർക്കെതിരെയും സി പി എം പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സി പി എം പ്രവർത്തകർക്കെതിരെ സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലത നൽകിയ പരാതിയിൽ തുടർ നടപടികൾ ഉണ്ടായില്ലെന്നും വയൽക്കിളികൾ ആരോപിച്ചു.

Also Read:കള്ളവോട്ട് ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് സിപിഎമ്മിന്‍റെ ആക്രമണം; ആരോപണവുമായി വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍