ഇരക്കൊപ്പമാണ് താൻ എപ്പോഴും, അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നും കെ മുരളീധരൻ പറഞ്ഞു
കോഴിക്കോട് : നടിയെ ആക്രമിച്ച കേസിൽ(actress attacked case) വേട്ടക്കാരൻ ആരാണെന്ന് കോടതി(court) കണ്ടെത്തട്ടെയെന്ന് കോൺഗ്രസ് എംപി കെ മുരളീധരൻ(k muraleedharan). ഇപ്പോൾ യു ട്യൂബ് ചാനൽ വഴി പറഞ്ഞ കാര്യങ്ങൾ കോടതിയിലാണ് പറയേണ്ടതെന്നും കെ മുരളീധരൻ പറഞ്ഞു. ഇരക്കൊപ്പമാണ് താൻ എപ്പോഴും, അതിജീവിതയ്ക്ക് നീതി ലഭിക്കണം. കോടതിയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
സതീശൻ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തുവെന്ന ആരോപണത്തിന് ആർ.എസ്.എസിനെതിരായ നിലപാടാണ് അന്നും ഇന്നും കോൺഗ്രസിനെന്നായിരുന്നു കെ മുരളീധരന്‍റെ മറുപടി.സി.പി.എമ്മിനാണ് ആർഎസ്എസ് ബന്ധമെന്നും കെ മുരളീധരൻ പറഞ്ഞു
ആര്‍ ശ്രീലേഖയുടെ ആരോപണങ്ങൾക്കെതിരെ അതിജീവിതയുടെ കുടുംബം
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ സംരക്ഷിച്ചു കൊണ്ട് മുൻ ഡിജിപി ആര്‍ ശ്രീലേഖയുടെ ആരോപണങ്ങൾക്കെതിരെ അതിജീവിതയുടെ കുടുംബം. ന്യായീകരണ തൊഴിലാളിയാകുന്നവരോട് സഹതാപമെന്ന് നടിയുടെ ബന്ധു ഫേസ് ബുക്കിൽ തുറന്നടിച്ചു. ദിലീപിനോടുള്ള ആരാധനയാണ് ശ്രീലേഖക്കെന്നും തെളിവുകൾ പുറത്ത് വിടാനും ബാലചന്ദ്രകുമാര്‍ വെല്ലുവിളിച്ചു
നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആര്‍ശ്രീലേഖയുടെ യുട്യൂബ് വീഡിയോ ഉണ്ടാക്കിയത് വൻ കോളിളക്കം. കാലങ്ങളായി കെട്ടിപ്പടുത്ത വ്യക്തിത്വമാണ് തകര്‍ന്നടിഞ്ഞതെന്നും ഒരുപാടു പേരുടെ മനസ്സിൽ അവര്‍ ചിതയൊരുക്കിയെന്നും അതിജീവിതയുടെ അടുത്ത ബന്ധു ഫേസ് ബുക്കിൽ കുറിച്ചു. ശത്രുതക്ക് തുല്യതയെങ്കിലും വേണം . സഹതാപത്തേക്കാൾ മ്ലേച്ചമായ വികാരമാണ് അവര്‍ക്കെതിരെ തോന്നുന്നത്. അടുത്ത ന്യായീകരണ തൊഴിലാളിക്കായി കാത്തിരിക്കാം എന്നതടക്കം കുടുംബം ഉന്നയിക്കുന്നത് കടുത്ത വിമര്‍ശനം . നടിയെ ആക്രമിച്ച കേസ് നിര്‍ണ്ണായക ഘട്ടത്തിൽ എത്തി നിൽക്കെ കേരളാ പൊലീസിനെ തള്ളി പ്രതിക്ക് ക്ലീൻ ചിറ്റ് നൽകുന്നത് ദിലീപിനെ രക്ഷിക്കാൻ ആര്‍ ശ്രീലേഖ ഉണ്ടാക്കിയ തിരക്കഥയാണെന്നാണ് നിര്‍മ്മാതാവ് ബാലചന്ദ്രകുമാര്‍ തുറന്നടിച്ചു. ശ്രീലേഖക്ക് ദിലീപിനോട് ആരാധനയാണ്. ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ എന്തുകൊണ്ട് സര്‍ക്കാരിനെ അറിയിച്ചില്ലെന്നും ബാലചന്ദ്രകുമാര്‍ ചോദിക്കുന്നു
ശ്രീലേഖയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കാനില്ലെന്നും കേസ് കോടതിയുടെ പരിഗണനയിലാണെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥ കൂടിയായിരുന്ന ഡിജിപി ബി സന്ധ്യയുടെ പ്രതികരണം. ഇനി കൂടുതൽ സംസാരിക്കാനില്ലെന്നും പറയാനുള്ളതെല്ലാം യുട്യൂബ് വീഡിയോയിൽ ഉണ്ടെന്നും മുൻ ഡിജിപി ആര്‍ ശ്രീലേഖയും പറഞ്ഞു. വിചാരണ നടപടികൾ പൂര്‍ത്തിയായ സാഹചര്യത്തിൽ കൂടിയാണ് വെളിപ്പെടുത്തലെന്നാണ് വിശദീകരണം.
പുസ്തക പ്രകാശനം ആർഎസ്എസ് പരിപാടിയായിരുന്നില്ല,തനിക്കതിരേയുള്ള വിമർശനം വി എസിനും ബാധകം-വിശദീകരിച്ച് വി ഡി സതീശൻ
ആർഎസ്എസിൻരെ ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ലെന്നും തെരഞ്ഞെടുപ്പിൽ ആർഎസ്എസിൻറെ സഹായം ഒരിക്കലും തേടിയിട്ടില്ലെന്നും വിഡി സതീശൻ. ആർഎസ്എസ് നേതാക്കൾ പുറത്തുവിട്ട ചിത്രം പി.പരമേശ്വരൻറെ പുസ്തക പ്രകാശന ചടങ്ങാണെന്നും സമാന പുസ്തകത്തിൻറെ ആദ്യ പ്രകാശം നടത്തിയത് വിഎസ് അച്യുതാനന്ദനായിരുന്നുവെന്നും സതീശൻ വിശദീകരിച്ചു. എന്നാൽ സതീശൻ പങ്കെടുത്തത് ആർഎസ് എസ് പരിപാടിയിൽ തന്നെയാണെന്ന് പികെ കൃഷ്ണദാസ് പറഞ്ഞു.
വിഡി സതീശൻ-ആർഎസ്എസ് പോര് ശക്തമായി തുടരുന്നു. 2006 ലും 2013 ലും വിഡി സതീശൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു എന്നായിരുന്നു ഹിന്ദു ഐക്യവേദി നേതാവ് ആർവി ബാബു അടക്കമുള്ളവർ പഴയ ഫോട്ടോ പുറത്തുവിട്ടത്. പറവൂരിൽ ജയിക്കാൻ ആർഎസ്എസ് സഹായം തേടിയെന്നും ബാബു പറഞ്ഞിരുന്നു. എന്നാൽ 2013 ലെ ഫോട്ടോ പി.പരമേശ്വരൻറെ പുസ്തകത്തിൻറ തൃശൂരിലെ പ്രകാശനമാണെന്ന് സതീശൻറ മറുപടി. പുസ്തകത്തിൻറെ ആദ്യ പ്രകാശനം തിരുവനന്തപുരത്ത് നടത്തിയത് വിഎസ് അച്യുതാനന്ദനാണ്. വീരേന്ദ്രകുമാർ ക്ഷണിച്ചപ്രകാരമാണ് ചടങ്ങിനെത്തിയത്. 2006 ലേതെന്ന് പറയുന്ന ഫോട്ടോയുടെ വിശ്വാസ്യതയിൽ സംശയം ഉന്നയിക്കുന്ന സതീശൻ ഒരിക്കലും ആർഎസ് സ് സഹായം തേടിയിട്ടില്ലെന്ന് വ്യക്തമാക്കി.
ആർവി ബാബു എങ്ങനെയാണ് പറവൂരിലെത്തിയതെന്ന് അന്വേഷിക്കണമെന്നാണ് മറുപടി. തൻറെ വീട്ടിലേക്ക് ഏറ്റവും അധികം മാർച്ച് നടത്തിയത് ആർഎസ്എസ്സാണ്. പറവൂരിൽ തോല്പിക്കാൻ ആർഎശ്എസ് ഹിന്ദുമഹാ സമ്മേളനം വരെ നടത്തിയെന്നും വർഗ്ഗീയവാദികളോട് മുട്ടുമടക്കില്ലെന്നു സതീശൻ വ്യക്തമാക്കി. അതേ സമയം സതീശൻറെ വിശദീകരണം തള്ളുകയാണ് ബിജെപി
തന്നെ വളഞ്ഞിട്ടാക്രമിക്കുന്ന ആർഎസ്എസിനൊപ്പം സിപിഎമും ചേരുന്നുവെന്നാണ് സതീശൻറെ പറയുന്നത്. എന്നാൽ സതീശൻറെ വിശദീകരണം ബിജെപി തള്ളുമ്പോൾ സിപിഎം സംശയത്തോടെ കണ്ട് വിവാദം സജീവമാക്കി നിലനിർത്തുന്നു. താനായിരുന്നെങ്കിൽ പുസ്തക പ്രചാരണത്തിന് പോകില്ലായിരുന്നുെവെന്ന ചെന്നിത്തലയുടെ പരാമർശത്തെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദഹം അങ്ങിനെയല്ല പറഞ്ഞതെന്നായിരുന്നു സതീശൻറെ മറുപടി
