സൂര്യനെല്ലി പീഡനക്കേസിലെ ഇരയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയതിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. സിബി മാത്യൂസിന്‍റെ നിർഭയം എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ്. 

കൊച്ചി: മുൻ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി നി‍ർദേശം. സൂര്യനെല്ലി പീഡനക്കേസിലെ ഇരയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയതിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. സിബി മാത്യൂസിന്‍റെ നിർഭയം എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ്. 

സിബി മാത്യൂസിനെതിരെ സൂര്യനെല്ലിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ കെ ജോഷ്വയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പുസ്തകത്തിലെ വെളിപ്പെടുത്തലിൽ അന്വേഷണം വേണ്ടെന്ന തിരുവന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട് കോടതി അസാധുവാക്കി. കെ കെ ജോഷ്വയുടെ പരാതി വീണ്ടും പരിശോധിച്ച് നടപടിയെടുക്കാൻ മണ്ണന്തല പൊലീസിന് കോടതി നി‍ർദേശം നല്‍കി. 1996ലായിരുന്നു സൂര്യനെല്ലികേസിന് ആസ്പദമായ സംഭവം നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്