എത്ര പേർ വനത്തിനകത്ത് കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല. വയനാട് മലനിരകളോട് ചേർന്ന് നിൽക്കുന്ന വനമേഖലയാണ് ഇത്.

കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് വാളൂക്ക് വനമേഖലയിൽ യുവാക്കൾ കുടുങ്ങിയതായി സംശയം. വനം വകുപ്പും നാട്ടുകാരും തിരച്ചിൽ നടത്തുകയാണ്. വനത്തിൽ നിന്നും വെളിച്ചവും ശബ്ദവും കേൾക്കുന്നതായി നാട്ടുകാർ പറയുന്നുണ്ട്. എത്ര പേർ വനത്തിനകത്ത് കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല. വയനാട് മലനിരകളോട് ചേർന്ന് നിൽക്കുന്ന വനമേഖലയാണ് ഇത്. കുടുങ്ങിയത് 3 പേരെന്ന് നാട്ടുകാർ. 2 ബൈക്കുകളിലായട്ടാണ് ഇവര്‍ എത്തിയത്. വനത്തിന് ഉള്ളിലെ വെളിച്ചം വരുന്ന സ്ഥലത്തേക്ക് തിരച്ചിൽ സംഘം നീങ്ങി തുടങ്ങി. അന്വേഷണം പുരോഗമിക്കുകയാണ്. മൂന്ന് സംഘങ്ങളായിട്ടാണ് തെരച്ചിൽ നടത്തുന്നത്. 

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming