ബാലരാമപുരത്താണ് പനി ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചത്. 

തിരുവനന്തപുരം: ബാലരാമപുരത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. ബാലരാമപുരം തലയല്‍ സ്വദേശി എസ്എ അനില്‍ കുമാര്‍(49) ആണ് മരിച്ചത്. മസ്തിഷ്ക ജ്വരം ബാധിച്ചാണോ മരിച്ചതെന്ന് ആരോ​ഗ്യവകുപ്പ് പരിശോധിച്ചുവരികയാണ്. എന്നാൽ അന്തിമ പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. കാലില്‍ മുറിവുണ്ടായതിനെ തുടര്‍ന്നാണ് ചികിത്സ ആരംഭിച്ചത്. അത് കുറയാതെ വന്നതോടെ നടത്തിയ വിശദ പരിശോധനയില്‍ അണുബാധ കണ്ടെത്തി. പിന്നീട് 12 ദിവസത്തോളം വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരമാണ് മരണത്തിന് കീഴടങ്ങിയത്. ആരോഗ്യ വകുപ്പ് അനിൽ കുമാറിൻ്റെ വീട്ടിലെയും പരിസരത്തെ ജലാശയങ്ങളിലെയും മറ്റും ജലം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൻ്റെ പരിശോധനാഫലം പുറത്തുവന്നിട്ടില്ല.

YouTube video player