നേതാക്കളെ മർദിച്ച പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ടി. ജെ സനീഷ്കുമാറിന്റെ നേതൃത്വത്തിൽ നേതാക്കൾ രാത്രിയിൽ കമ്മീഷണർ ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു

തൃശ്ശൂ‍ർ: തൃശൂരിൽ പോലീസുകാരന് സസ്പെൻഷൻ. രാമവർമപുരം എ.ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ ലിബിൻ ഗോപനെ ആണ് സസ്‌പെൻഡ് ചെയ്ത്. കളക്ട്രേറ്റിലേക്ക് കെ റെയിൽ വിരുദ്ധ മാർച്ച്‌ നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. നേതാക്കളെ മർദിച്ച പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ടി. ജെ സനീഷ്കുമാറിന്റെ നേതൃത്വത്തിൽ നേതാക്കൾ രാത്രിയിൽ കമ്മീഷണർ ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു