കാലിക്കറ്റ് സര്‍വ്വകലാശാല ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന പിജി വിദ്യാര്‍ത്ഥി എടവണ്ണ സ്വദേശി ഷെഹൻ ആണ് നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചത്.

തേഞ്ഞിപ്പാലം: കാലിക്കറ്റ് സ‍ര്‍വ്വകലാശാലയിലെ നീന്തൽകുളത്തിൽ അതിക്രമിച്ചു കടന്ന ഏഴു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചെ മതിൽ ചാടികടന്ന് നീന്തൽ കുളത്തിൽ എത്തിയ എട്ട് വിദ്യാർത്ഥികളിലൊരാൾ നീന്തൽക്കുളത്തിൽ മുങ്ങി മരിച്ചിരുന്നു. മരിച്ച വിദ്യാർഥിയുടെ കൂടെ എത്തിയ ഏഴു പേരെയാണ് അന്വേഷണവിധേയമായി ഇപ്പോൾ സസ്പെൻഡ് ചെയ്തത്.

കാലിക്കറ്റ് സര്‍വ്വകലാശാല ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന പിജി വിദ്യാര്‍ത്ഥി എടവണ്ണ സ്വദേശി ഷെഹൻ ആണ് നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചത്. പുല‍ര്‍ച്ചെ അഞ്ചു മണിയോടെ കൂട്ടുകാരോടൊപ്പം ഷെഹൽ നീന്തൽക്കുളത്തിൽ എത്തിയെന്നാണ് പൊലീസിന് ലഭിച്ച മൊഴി. സാധാരണ ഗതിയിൽ പുല‍ര്‍ച്ചെ 6.30-ഓടെയാണ് നീന്തൽക്കുളം വിദ്യാര്‍ത്ഥികൾക്കായി തുറന്നു കൊടുക്കാറുള്ളത്.