Asianet News MalayalamAsianet News Malayalam

സ്വർണക്കടത്ത് ക്യാരിയറെന്ന് സംശയം ; കൂടുതൽ അന്വേഷണത്തിന് പൊലീസ്

ഇയാളിൽ നിന്ന് കസ്റ്റംസിന്റെ വ്യാജ സ്ലിപ്പ് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. സ്വർണം കസ്റ്റംസ് പിടിച്ചെടുത്തെന്നു വരുത്തിത്തീർക്കാനായിരുന്നു ശ്രമമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഹനീഫയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തിന് സമീപത്തുനിന്നും എയർപിസ്റ്റളും കണ്ടെത്തിയിട്ടുണ്ട്

suspician of being a gold smuggler carrier , police for further investigation
Author
Kozhikode, First Published Aug 17, 2021, 11:18 AM IST

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ സ്വർണ്കടത്ത് ക്യാരിയറെന്ന് സംശയിക്കുന്ന ഹനീഫയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഹനീഫക്കെതിരെ പൊലീസ് കേസെടുക്കും. ഇയാളിൽ നിന്ന് കസ്റ്റംസിന്റെ വ്യാജ സ്ലിപ്പ് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. സ്വർണം കസ്റ്റംസ് പിടിച്ചെടുത്തെന്നു വരുത്തിത്തീർക്കാനായിരുന്നു ശ്രമമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഹനീഫയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തിന് സമീപത്തുനിന്നും എയർപിസ്റ്റളും കണ്ടെത്തിയിട്ടുണ്ട്. സംഭവുമായി സ്വര്‍ണ്ണക്കടത്തിന് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.

കഴിഞ്ഞ രാത്രി പത്തരയോടെയാണ് മുത്താമ്പി തോണിയാടത്ത് ഹനീഫയെ കാറിലെത്തിയ സംഘം വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് പോയതെന്നാണ് ബന്ദുക്കൾ കൊയിലാണ്ടി പൊലീസിൽ പരാതി നൽകയത്. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഹനീഫയെ സംഘം വിട്ടയച്ചു. മര്‍ദ്ദിച്ച ശേഷം വിട്ടയച്ചെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴി. പുലര്‍ച്ചെ വീടിന് സമീപം തന്നെ ഹനീഫയെ കൊണ്ടു വിട്ടതായാണ് വിവരം.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ്  സംഭവത്തിന് പിന്നിലെന്നാണ് സൂചന.പരിക്കേറ്റ ഹനീഫ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍  ചികിത്സ തേടി. എന്നാല്‍ പൊലീസ് മൊഴിയെടുക്കാനെത്തിയപ്പോഴേക്കും ഹനീഫ ആശുപത്രി വിട്ടു.

ആറു പേരെ കൊയിലാണ്ടി പൊലീസ് ചോദ്യം ചെയ്തു. ഇക്കഴിഞ്ഞ ജൂലൈ 13 ന് കൊയിലാണ്ടി സ്വദേശിയായ അഷ്റഫ് എന്നയാളെയും സമാന രീതിയില്‍ തട്ടിക്കൊണ്ട് പോയിരുന്നു. ഈ കേസില്‍ മൂന്ന്പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണവും നടക്കുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios