Asianet News MalayalamAsianet News Malayalam

ശുചിത്വ സർവേയില്‍ ഇടം നേടി ആലപ്പുഴ; കേരളത്തിലെ മറ്റ് നഗരങ്ങള്‍ വൃത്തിയില്‍ പിന്നിലെന്ന് സര്‍വ്വേ

സര്‍വ്വേയിലെ കേരളത്തിന്‍റെ ഏക നേട്ടവും ഇതാണ്. ശുചിത്വമുള്ള ഇന്ത്യയിലെ ഇടങ്ങളുടെ പട്ടികയില്‍ കേരളത്തിലെ മറ്റ് നഗരങ്ങള്‍ ഏറെ പിന്നിലാണ്. ഒന്ന് മുതല്‍ മൂന്ന് ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിലാണ് കഴിഞ്ഞ നാലുവര്‍ഷങ്ങളായുള്ള ആലപ്പുഴ മുന്‍സിപ്പാലിറ്റിയുടെ പ്രവര്‍ത്തനം അംഗീകരിക്കപ്പെട്ടത്. 

Swachh Survekshan survey alappuzha get appreciated for  decentralised waste management
Author
Alappuzha, First Published Aug 21, 2020, 2:53 PM IST

ആലപ്പുഴ: ശുചിത്വ സർവേയുടെ അടിസ്ഥാനത്തിൽ പുതുമയുള്ളതും മികച്ച ശീലങ്ങളും പിന്തുടരുന്ന ചെറുനഗരങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ആലപ്പുഴ മുനിസിപ്പാലിറ്റി. വികേന്ദ്രീകൃതമായി മാലിന്യസംസ്കരണമാണ് ആലപ്പുഴയുടെ നേട്ടത്തിന് കാരണമായത്. സ്വച്ഛ് ഭാരത് മിഷന്‍ നടത്തിയ വാര്‍ഷിക സര്‍വ്വേയിലാണ് ആലപ്പുഴയുടെ ഈ നേട്ടം. ഒന്ന് മുതല്‍ മൂന്ന് ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിലാണ് കഴിഞ്ഞ നാലുവര്‍ഷങ്ങളായുള്ള ആലപ്പുഴ മുന്‍സിപ്പാലിറ്റിയുടെ പ്രവര്‍ത്തനം അംഗീകരിക്കപ്പെട്ടത്. 

വ്യാഴാഴ്ച ദില്ലിയില്‍ വച്ചാണ് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഫലം പ്രഖ്യാപിച്ചത്. ഈ സര്‍വ്വേയിലെ കേരളത്തിന്‍റെ ഏക നേട്ടവും ഇതാണ്. ശുചിത്വമുള്ള ഇന്ത്യയിലെ ഇടങ്ങളുടെ പട്ടികയില്‍ കേരളത്തിലെ മറ്റ് നഗരങ്ങള്‍ ഏറെ പിന്നിലാണ്. 4242 നഗരങ്ങളിലായി 1.87 കോടി ആളുകളെ പങ്കെടുപ്പിച്ചാണ് ശുചിത്വ സര്‍വ്വേ നടത്തിയത്. 28 ദിവസമെടുത്താണ് സര്‍വ്വേ പൂര്‍ത്തിയായത്. ഖരമാലിന്യം വിജയകരമായി നിര്‍മാര്‍ജ്ജനം ചെയ്യുന്ന ആലപ്പുഴ മലിന ജല സംസ്കകരണത്തിലും വിജയം നേടിയെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം വ്യക്തമാക്കി. 

ഓരോ വീടുകള്‍ക്കും ശൌചാലയവും മലിനജലം കനാലുകളില്‍ എത്താതെയും നടത്തിയ ക്രമീകരണങ്ങള്‍ക്കാണ് അംഗീകാരം. കേരളത്തിലെ മറ്റ് നഗരങ്ങള്‍ ശുചിത്വത്തില്‍ ഏറെ പിന്നിലാണെന്നാണ് സര്‍വ്വേയുടെ നിരീക്ഷണം. 304ാം സ്ഥാനമാണ് തിരുവനന്തപുരത്തിന് നേടാനായത്. പാലക്കാട്, 335. കൊല്ല 352, കോട്ടയം 355, കോഴിക്കോട് 361, കൊച്ചി 372 സ്ഥാനമാണ് സര്‍വ്വേയില്‍ നേടിയത്. പട്ടികയില്‍ ഇടം നേടിയ ആലപ്പുഴയുടെ സ്ഥാനം 152ാണ്. രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായി മധ്യപ്രദേശിലെ ഇൻഡോറിനെയാണ് തെരഞ്ഞെടുത്തത്. തുടർച്ചയായ നാലാം വർഷമാണ് ഇൻഡോർ ഈ നേട്ടം സ്വന്തമാക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios