തിരുവനന്തപുരം: ശബ്ദ രേഖ വിവാദത്തിൽ സ്വപ്ന സുരേഷിന്‍റെ മൊഴി രേഖപ്പെടുത്തുന്നതിൽ അനിശ്വിതത്വം. കസ്റ്റഡി കാലാവധി കഴിഞ്ഞ്  ക്രൈംബ്രാഞ്ച് നേരിട്ട് കോടതിയിൽ നിന്ന് അനുമതി വാങ്ങണമെന്ന നിലപാടിൽ ആണ് കസ്റ്റംസ്. നിലവിൽ കസ്റ്റഡിയിൽ ആയതിനാലാണ് അനുമതി നൽകാത്തതെന്നും കസ്റ്റംസ് വിശദീകരിക്കുന്നു. 

സ്വപ്നയുടെ മൊഴി രേഖപ്പെടുത്തണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ആവശ്യത്തിലാണ് ജയിൽ വകുപ്പ് കസ്റ്റംസിന്‍റ അനുമതി തേടിയിരുന്നത്. കസ്റ്റംസ് നൽകിയ മറുപടി ജയിൽ വകുപ്പ് ക്രൈം ബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്. ജുഡിഷ്യൽ കസ്റ്റഡയിൽ കഴിയുന്ന കൊഫ പോസ പ്രതിയായതിനാലാണ് സ്വപ്നയുടെ മൊഴി രേഖപ്പെടുത്താൻ ജയിൽ വകുപ്പ് കൊച്ചി എൻഐഎ കോടതിയുടെയുടെയും കസ്റ്റംസിൻ്റെയും അനുമതി തേടിയത്.