Asianet News MalayalamAsianet News Malayalam

ലൈഫിനു മുമ്പ് പ്രളയ കാലത്തും സ്വപ്ന കമ്മീഷൻ പറ്റി, വീടുകളുടെ അറ്റകുറ്റപ്പണിക്ക് പണം

2018ലെ പ്രളയത്തിന് തൊട്ടുപിന്നാലെയാണ് യുഎഇ കോൺസുലേറ്റ് കേരളത്തിലേക്ക് സഹായം എത്തിച്ചത്

swapna suresh enforcement directorate  statement
Author
Kochi, First Published Oct 11, 2020, 4:55 PM IST

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ലൈഫ് പദ്ധതിക്ക് മുമ്പും കമ്മീഷൻ തുക കിട്ടിയിരുന്നതായി വെളിപ്പെടുത്തൽ.  പ്രളയത്തിൽ പെട്ട വീടുകളുടെ അറ്റകുറ്റപണിക്കാണ് സ്വപ്ന കമ്മീഷൻ തുക കൈപ്പറ്റിയത്. 2018ലെ പ്രളയത്തിന് തൊട്ടുപിന്നാലെയാണ് യുഎഇ കോൺസുലേറ്റ് കേരളത്തിലേക്ക് സഹായം എത്തിച്ചത്. അന്ന് 150 വീടുകളാണ് വിവിധ ജില്ലകളിലായി അറ്റകുറ്റപ്പണി നടത്തിയത്. എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് സ്വപ്ന നൽകിയ മൊഴിയിലാണ് ഈ വിശദാംശങ്ങളുള്ളത്. 

നേരിട്ടടപെടാനാകാത്തതിനാൽ കോൺസുലേറ്റുമായി അടുപ്പമുളള തിരുവനന്തപുരത്തെ ഒരു സംരഭകനെയാണ് സ്വപ്നം  പണം ചെലവഴിക്കാനുളള ചുമതല ഏൽപിച്ചത്. എറണാകുളം സ്വദേശിയായ ഒരാളാണ് അറ്റകുറ്റപ്പണിയുടെ കരാ‍ർ എറ്റെടുത്തത്. കോൺസുലേറ്റുമായി അടുപ്പമുളള തിരുവനന്തപുരം സ്വദേശി വഴിയാണ് പന്തളത്ത് വീടുകളുടെ അറ്റകുറ്റപ്പണി നടത്തിയത്. ഈ ഇടപാട് വഴിയും തനിക്ക് കമ്മീഷൻ കിട്ടിയെന്നാണ് സ്വപ്ന എൻഫോഴ്സ്മെന്‍റിന് നൽകിയ മൊഴിയിലുളളത്. ലോക്കറിൽ നിന്ന് കണ്ടെടുത്ത കമ്മീഷൻ തുകയിൽ ലൈഫിനൊപ്പം ഈ പണം കൂടിയുണ്ടെന്നാണ് കരുതുന്നത്.

പ്രളയത്തിൽപ്പെട്ട വീടുകൾക്ക് അറ്റകുറ്റപ്പണി നടത്തിയതിനും സ്വപ്നയ്ക്ക് കമ്മീഷൻ കിട്ടിയെന്നാണ് സ്വപ്ന ഇഡിക്ക് മുന്നിൽ വെളിപ്പെടുത്തിയിട്ടുള്ളത്. വിവിധ ജില്ലകളിലെ 150 വീടുകളിലായി വയറിംഗ് ഉൾപ്പെടെ മാറ്റുന്നതിനായിരുന്നു ഇത്. 
യുഎ ഇ കോൺസുലേറ്റ് വഴിയാണ് ഇതിനായി പണമെത്തിയത്.  കോൺസലേറ്റുമായി അടുപ്പമുളള തിരുവന്തപുരം സ്വദേശിയ്ക്കാണ് ചുമതല നൽകിയതെന്നും ഇദ്ദേഹമാണ് കമ്മീഷൻ നൽകിയത് എന്നുമാണ് സ്വപ്ന മൊഴിയിൽ പറയുന്നത്. 

അറ്റാ ഷേയ്ക്ക് രണ്ടു തവണ കമ്മീഷൻ നൽകിയെന്നും സ്വപ്ന ഇഡിക്ക് നൽകിയ മൊഴിയിലുണ്ട്. ഒരു ലക്ഷത്തി എണ്ണയിരം രൂപയായിരുന്നു ഓരോ തവണയും കമ്മീഷനായി അറ്റാഷെക്ക് നൽകിയത്. സ്വർണക്കള്ളക്കടത്തിൽ റമീസും സന്ദീപും പറ്റിച്ചെന്നും സ്വപ്‌നയുടെ മൊഴിയിൽ ഉണ്ട്. എത്തിയ സ്വർണത്തിൻ്റെ അളവ് കുറച്ചാണ് പറഞ്ഞതെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ

ഇതിനിടെ മുഖ്യമന്ത്രിയുടെ മുൻ പ്രൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ പരിചയപ്പെട്ടതിനെപ്പറ്റിയും സ്വപ്നയുടെ മൊഴിയിലുണ്ട്. 2017ൽ യുഎഇ കോൺസൽ ജനറൽ മുഖ്യമന്ത്രിയുടെ വസതിയിൽ  സ്വകാര്യ സന്ദർശനം നടത്തിയിരുന്നു.  യുഎഇ കോൺസലേറ്റുമായി സർക്കാരിനെ ബന്ധിപ്പിക്കുന്ന മുഖ്യകണ്ണി  എം ശിവശങ്കറായിരിക്കുമെന്ന് മുഖ്യമന്ത്രി തന്നെയാണ് സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞത്. തുടർന്ന്  കോൺസുലേറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ശിവശങ്കറാണ് തന്നെ ബന്ധപ്പെട്ടിരുന്നത്. കോൺസൽ സെക്രട്ടറി എന്ന നിലയിലായിരുന്നു തന്നെ വിളിച്ചത്. കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് താനും ശിവശങ്കറെ വിളിച്ചിരുന്നുവന്നാണ് സ്വപ്നയുടെ മൊഴിയിലുളളത്.

 

Follow Us:
Download App:
  • android
  • ios