സരിതയുടെ വെളിപ്പെടുത്തലിൽ  ഒരാളും ഒരു കേസും  കൊടുക്കാതിരുന്നത് സരിത നടത്തിയ ചായക്കുറിയിൽ  നറുക്ക് ചേർന്നതുകൊണ്ടെന്ന് ജലീൽ

തിരുവനന്തപുരം: ഏത് കേന്ദ്ര-സംസ്ഥാന ഏജൻസികൾ അന്വേഷിച്ചാലും ഒരു ചുക്കും കണ്ടെത്താൻ കഴിയില്ല എന്ന് കെ.ടി.ജലീൽ. അക്കാര്യത്തിൽ 101 ശതമാനം ഉറപ്പുണ്ടെന്നും ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'അവനവനെ വിശ്വാസമുള്ളവർക്ക് ആരെപ്പേടിക്കാൻ' എന്നും കെ..ടി.ജലീൽ ചോദിച്ചു. സരിതയുടെ വെളിപ്പെടുത്തലിൽ ഒരാളും ഒരു കേസും കൊടുക്കാതിരുന്നത് സരിത നടത്തിയ ചായക്കുറിയിൽ നറുക്ക് ചേർന്നതുകൊണ്ടാണെന്ന് ജലീൽ ആരോപിച്ചു. പരാതി കൊടുത്ത് അന്വേഷണം വന്നാൽ കുടുങ്ങുമെന്ന് അവർക്കുറപ്പാണ്. സ്വപ്ന നടത്തിയ ജൽപ്പനങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകിയത് ആരുടെ കുറിയിലും ഒരു നറുക്കും ചേർന്നിട്ടില്ലാത്തതിനാലാണെന്നും കെ.ടി.ജലീൽ വ്യക്തമാക്കി.

ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സരിതയുടെ വെളിപ്പെടുത്തലിന്റെ വെളിച്ചത്തിൽ ഒരാളും ഒരു കേസും ഒരിടത്തും കൊടുത്തില്ല. കാരണം സരിത നടത്തിയ ചായക്കുറിയിൽ ഒരു നറുക്ക് ചേർന്നവരാണ് എല്ലാവരും. പരാതി കൊടുത്ത് അന്വേഷണം വന്നാൽ കുടുങ്ങുമെന്ന് അവർക്കുറപ്പാണ്. എന്നാൽ സ്വപ്ന നടത്തിയ ജൽപ്പനങ്ങൾക്കെതിരെ ഞാൻ പൊലീസിൽ പരാതി നൽകി. പൊലീസ് എഫ്.ഐ.ആർ ഇട്ട് അന്വേഷണവും തുടങ്ങി. കാരണം ആരുടെ കുറിയിലും ഒരു നറുക്കും ഞങ്ങളാരും ചേർന്നിട്ടില്ല. ഏത് കേന്ദ്ര-സംസ്ഥാന ഏജൻസികൾ അന്വേഷിച്ചാലും ഒരു ചുക്കും കണ്ടെത്താൻ കഴിയില്ല എന്ന് 101% എനിക്കുറപ്പാണ്. അവനവനെ വിശ്വാസമുള്ളവർക്ക് ആരെപ്പേടിക്കാൻ?