വിവാദ ഭൂമി ഇടപാടിലെ നഷ്ടം അതിരൂപതയുടെ ഭൂമി വിറ്റ് നികത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് എറണാകുളം അങ്കമാലി അതിരൂപതയിളെ ഒരുവിഭാഗം അല്‍മായര്‍ സഭാദിനം പ്രതിഷേധ ദിനമായി ആചരിക്കും.

കൊച്ചി: മാര്‍ത്തോമാശ്ലീഹായുടെ ദുക്റാന തിരുനാള്‍ ദിനമായ ഇന്ന് സീറോമലബാര്‍ സഭയില്‍ സഭാദിനമായി ആചരിക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുസമ്മേളനവും ആഘോഷപരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 9.30ന് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പതാക ഉയര്‍ത്തും. അതിനിടെ വിവാദ ഭൂമി ഇടപാടിലെ നഷ്ടം അതിരൂപതയുടെ ഭൂമി വിറ്റ് നികത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് എറണാകുളം അങ്കമാലി അതിരൂപതയിളെ ഒരുവിഭാഗം അല്‍മായര്‍ സഭാദിനം പ്രതിഷേധ ദിനമായി ആചരിക്കും.

അതിരൂപതയിലെ പള്ളികള്‍ക്ക് സമീപം ബിഷപ് ആന്റണി കരിയിലിനെതിരെ പോസ്റ്ററുകള്‍ പതിച്ച നിലയില്‍ കണ്ടെത്തി. അതിരൂപതയെ വഞ്ചിച്ച ബിഷപ് തിരികെ പോകുക, ഭൂ മാഫിയകള്‍ക്ക് അതിരൂപത ഭൂമി വില്‍ക്കരുത് എന്നാണ് പോസ്റ്ററില്‍ ആവശ്യപ്പെടുന്നത്. അതിരൂപതയുടെ ഭൂമി മാഫിയകള്‍ക്ക് വില്‍ക്കരുതെന്നും പോസ്റ്ററില്‍ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona