എറണാകുളം അങ്കമാലി അതിരൂപതയിലെയും സഭയിലെയും വിവിധ പ്രശ്നങ്ങളെ തുടർന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി രാജിവച്ച പശ്ചാത്തലത്തിലാണ് പുതിയ മേജർ ആർച്ച് ബിഷപ്പിനെ കണ്ടെത്താനുള്ള വോട്ടെടുപ്പ് നടന്നത്.

കൊച്ചി: സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്
പുതിയ മേജർ ആർച്ച് ബിഷപ്പാകും എന്നാണ് സൂചന. ഇന്നലെ സിനഡ് യോഗം വോട്ടെടുപ്പ് പൂർത്തിയാക്കിയിരുന്നു. വത്തിക്കാന്റെ അന്തിമ അനുമതി ലഭിച്ച ശേഷമാണ് പ്രഖ്യാപനം നടത്തുക. 80 വയസ്സിന് താഴെയുള്ള 53 ബിഷപ്പുമാരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. എറണാകുളം അങ്കമാലി അതിരൂപതയിലെയും സഭയിലെയും വിവിധ പ്രശ്നങ്ങളെ തുടർന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി രാജിവച്ച പശ്ചാത്തലത്തിലാണ് പുതിയ മേജർ ആർച്ച് ബിഷപ്പിനെ കണ്ടെത്താനുള്ള വോട്ടെടുപ്പ് നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്