ഹൈക്കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും കോടതി അന്ന് പരിഗണിക്കും. വിശദമായി വാദം കേള്‍ക്കേണ്ട കേസാണ് ഇതെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.  

ദില്ലി: സിറോ മലബാർ സഭയുടെ ഭൂമിയിടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പടെയുള്ളവർ നല്‍കിയ ഹര്‍ജികള്‍ പരി​ഗണിക്കുന്നത് സുപ്രീംകോടതി അടുത്തമാസം എട്ടിലേക്ക് മാറ്റി. ഹൈക്കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും കോടതി അന്ന് പരിഗണിക്കും. വിശദമായി വാദം കേള്‍ക്കേണ്ട കേസാണ് ഇതെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.