Asianet News MalayalamAsianet News Malayalam

ഹൈന്ദവ ഐക്യത്തിന് പാരവയ്ക്കുന്നവരെ തിരിച്ചറിയണമെന്ന് ടി പി സെന്‍കുമാര്‍

ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ചർച്ചയാകുന്ന സാഹചര്യത്തിൽ ആർഎസ്എസ് ബിജെപി പിന്തുണയോടെയായിരുന്നു പരിപാടി.

t p senkumar urges to identify those who against hindu unity
Author
Kozhikode, First Published Mar 1, 2019, 5:35 AM IST

കോഴിക്കോട്: ആചാര ലംഘകര്‍ക്കെതിരേ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കോഴിക്കോട് അയ്യപ്പ ഭക്ത സംഗമം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ചർച്ചയാകുന്ന സാഹചര്യത്തിൽ ആർഎസ്എസ് ബിജെപി പിന്തുണയോടെയായിരുന്നു പരിപാടി.

പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് തര്‍പ്പണം നടത്തിയാണ് കോഴിക്കോട് കടപ്പുറത്ത് സംഗമം തുടങ്ങിയത്. ശബരിമല കര്‍മ സമിതി ദേശീയ അധ്യക്ഷന്‍ ജസ്റ്റിസ് എന്‍ കുമാര്‍ അധ്യക്ഷനായി. ഹൈന്ദവ ഐക്യത്തിന് പാരവയ്ക്കുന്നവരെ തിരിച്ചറിയണമെന്ന് പറഞ്ഞ ടിപി സെന്‍കുമാര്‍ ഭൂരിപക്ഷ അവകാശങ്ങള്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കണമെന്ന് ആവര്‍ത്തിച്ചു.

സംസ്ഥാനത്തെ വിവിധ ആശ്രമങ്ങളിലെ സന്യാസിമാര്‍, പിഎസ്സി മുന്‍ ചെയര്‍മാന്‍ കെഎസ് രാധാകൃഷ്ണന്‍, കെപി ശശികല തുടങ്ങിയവരും സംഗമത്തിനെത്തി. ആചാര ലംഘകര്‍ക്കെതിരേ വോട്ട് ചെയ്യാന്‍ സംഗമം ആഹ്വാനം ചെയ്തു. ഉള്ളാടന്‍, മലയരയന്‍, മലമ്പണ്ടാരം, വേലൻ തുടങ്ങി ശബരിമലയുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ അനുഷ്ഠിച്ചുവരുന്നവരെ സംഗമത്തില്‍ ആദരിച്ചു.

Follow Us:
Download App:
  • android
  • ios