സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ്. ഫേസ്ബുക്ക് കുറിപ്പിലാണ് സിദ്ദിഖിന്റെ വിമര്‍ശനം. ലൈഫ്, പെരിയ, ശുഹൈബ് വധക്കേസ് സിബിഐക്ക് വിടാത്തതിനെ ചൂണ്ടിക്കാട്ടിയായിരുന്നു സിദ്ദിഖിന്റെ വിമര്‍ശനം. ഖജനാവില്‍ നിന്ന് കോടികള്‍ കൊടുത്ത് സിബിഐയെ സര്‍ക്കാര്‍ പ്രതിരോധിച്ചു. കൃപേഷിന്റെയും ശരത് ലാലിന്റെയും ശുക്കൂറിന്റെയും വാളയാര്‍ പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ പറഞ്ഞിട്ട് കേള്‍ക്കാത്ത മുഖ്യമന്ത്രിയാണ് സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിട്ടതെന്ന് സിദ്ദിഖ് വിമര്‍ശിച്ചു. പാവാട ഒരു നല്ല സിനിമയാണെന്ന പരാമര്‍ശത്തോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ലൈഫ്, പെരിയ കേസ് ഒന്നും സിബിഐ അന്വേഷിക്കാന്‍ പാടില്ല. ഖജനാവില്‍ നിന്ന് കോടികള്‍ എടുത്തു വക്കീലിനു കൊടുത്തു അതിനെ പ്രതിരോധിക്കും. ശുഹൈബിന്റെ ഉമ്മ പറഞ്ഞിട്ട് കേള്‍ക്കാത്ത മുഖ്യമന്ത്രി, ശുക്കൂറിന്റെ ഉമ്മ പറഞ്ഞിട്ട് കേള്‍ക്കാത്ത മുഖ്യമന്ത്രി, കൃപേഷിന്റേയും ശരത് ലാലിന്റേയും  അച്ഛനമ്മമാര്‍ പറഞ്ഞിട്ട് കേള്‍ക്കാത്ത മുഖ്യമന്ത്രി... വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ നിലവിളി കേള്‍ക്കാത്ത മുഖ്യമന്ത്രി...
പാവാട ഒരു നല്ല സിനിമയാണു...