Asianet News MalayalamAsianet News Malayalam

ഇപ്പോഴും ഇഎംഐ പിടിക്കുന്നു, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സർക്കാർ നിയന്ത്രിക്കണം:ടി സിദ്ധിഖ് 

വൈകിയാൽ സമരത്തിലേക്ക് നീങ്ങും. ബാങ്കുകൾ ഇഎംഐ പിടിച്ചാൽ, എംഎൽഎയുടെ നേതൃത്വത്തിലാകും സമരം. അടിയന്തര ധനസഹായം 10,000 നൽകിയാൽ മതിയാകില്ല. ചുരുങ്ങിത് 2 ലക്ഷം എങ്കിലും കൊടുക്കണം.

t siddique mla On wayanad landslide victims issue including emi  of bank
Author
First Published Aug 20, 2024, 2:51 PM IST | Last Updated Aug 20, 2024, 3:15 PM IST

കൽപ്പറ്റ : ബാങ്കുകൾ ഇപ്പോഴും വയനാട്ടിലെ ദുരിതബാധിതരുടെ ഇഎംഐ പിടിക്കുന്നുവെന്ന് കോൺഗ്രസ് എംഎൽഎ ടി സിദ്ധിഖ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സർക്കാർ നിയന്ത്രിക്കണം.
വായ്പ എഴുതിത്തളളുന്നതിൽ ഉടൻ തീരുമാനം വേണം. വൈകിയാൽ സമരത്തിലേക്ക് നീങ്ങുമെന്നും എംഎൽഎ മുന്നറിയിപ്പ് നൽകി.

ദുരിത ബാധിതർക്കുളള അടിയന്തര ധനസഹായം 10,000 രൂപ നൽകിയാൽ മതിയാകില്ല. ചുരുങ്ങിത് 2 ലക്ഷം എങ്കിലും കൊടുക്കണം. ബാങ്കുകൾ ഇനിയും വായ്പാ ഇഎംഐ പിടിച്ചാൽ, എംഎൽഎയുടെ നേതൃത്വത്തിലാകും സമരം. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സർക്കാർ നിയന്തിക്കേണ്ടത് അത്യാവശ്യമാണ്. 

ഉരുൾപ്പൊട്ടൽ ദുരിതത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ 14 ന് ശേഷം കാര്യമായി നടക്കുന്നില്ലെന്നും സിദ്ധിഖ് ആരോപിച്ചു. തെരച്ചിലിന്റെ കാര്യം  ഇനിയും കണ്ടെത്താനുളളവരുടെ ബന്ധുക്കളെ കൃത്യമായി അറിയിക്കുന്നില്ല. ദദുരിത മേഖലയിൽ ഇനിയും തിരച്ചിൽ തുടരണം. തെരച്ചിൽ തുടർന്നിരുന്നെങ്കിൽ കുറച്ചുകൂടി മൃതദേഹങ്ങൾ ലഭിക്കുമായിരുന്നു.

6000 രൂപയ്ക്ക് വീടില്ല, ബന്ധുവീടുകളിലേക്ക് മാറാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നതായി ക്യാമ്പുകളിലെ ദുരിതബാധിതർ

സംസ്ഥാന സർക്കാർ തുടക്കത്തിൽ നന്നായി ഇടപെട്ടിരുന്നു. അതിന് തുടർച്ച വേണം. സാമ്പത്തിക ബാധ്യതയുടെ കാര്യത്തിലടക്കം പ്രത്യേകിച്ച് സർക്കാർ ഇടപെടലുകൾ നല്ല നിലയിലുണ്ടാകണം. ദുരിത ബാധിതരുടെ വായ്പയിൽ മൊറോട്ടോറിയമല്ല വേണ്ടത് . ബാങ്കേഴ്സ് സമിതി തീരുമാനം സർക്കാർ അംഗീകരിക്കരുത്. ബാധ്യത പുനക്രമീകരിക്കലും മതിയാകില്ല.  ബാങ്കുകൾ കടം എഴുതി തള്ളണം. ഇതല്ലെങ്കിൽ ബാധ്യത സർക്കാർ ഏറ്റെടുക്കമെന്നും സിദ്ധിഖ് ആവശ്യപ്പെട്ടു.   

Latest Videos
Follow Us:
Download App:
  • android
  • ios