കെസി വേണുഗോപാല്‍ എത്തിയത് മുതല്‍ ആകെയുള്ള കനല്‍ത്തരി കെട്ട് പോകുമെന്ന് ബോധ്യമായപ്പോള്‍ ഉണ്ടാക്കിയ ക്യാപ്‌സ്യൂള്‍ ആണിതെന്ന് സിദ്ദീഖ്.
കോഴിക്കോട്: യുഡിഎഫ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന് നേരിട്ട് ഒരു എംപിയെ സമ്മാനിക്കാന്‍ കൂടിയാണ് അധ്വാനിക്കുന്നതെന്ന് ഇടതു പ്രചരണം തള്ളി ടി സിദ്ദീഖ്. കെസി വേണുഗോപാല്‍ എത്തിയത് മുതല്‍ ആകെയുള്ള കനല്‍ത്തരി കെട്ട് പോകുമെന്ന് ബോധ്യമായപ്പോള്‍ ഉണ്ടാക്കിയ ക്യാപ്‌സ്യൂള്‍ മാത്രമാണ് അതെന്ന് സിദ്ദീഖ് പറഞ്ഞു. രാജസ്ഥാനില്‍ നിന്ന് നഷ്ടമാകുന്ന സീറ്റ് കര്‍ണാടകയില്‍ നിന്ന് തിരിച്ച് പിടിക്കുമെന്നും സിദ്ദീഖ് പറഞ്ഞു. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ മത്സരിക്കുമെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു കഴിഞ്ഞു. സ്വാഭാവികമായും അവര്‍ ജയ സാധ്യതയുള്ള സീറ്റിലാണ് മത്സരിക്കുക. അവര്‍ ജയിച്ചാല്‍ കര്‍ണാടകയിലാണ് ഒഴിവ് വരിക. ആ സീറ്റ് കര്‍ണാടകയില്‍ ഭരണമുള്ള കോണ്‍ഗ്രസ് തിരിച്ച് പിടിക്കുമെന്നാണ് സിദ്ദീഖ് അവകാശപ്പെടുന്നത്.
ടി സിദ്ദീഖിന്റെ കുറിപ്പ്: 'കേരളത്തിലെ യു ഡി എഫ് ഈ ലോക സഭ തെരഞ്ഞടുപ്പില്‍ RSS ന് നേരിട്ട് ഒരു എം.പി യെ സമ്മാനിക്കാന്‍ കൂടിയാണ് അദ്ധ്വാനിക്കുന്നത്. രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേയ്ക്ക് എത്തിയ ശ്രീ.K.C. വേണുഗോപാലിന്റെ രാജ്യസഭ കാലവധി 21-06-2026 വരെയുണ്ട്. KC ജയിച്ചാല്‍ BJP യ്ക്ക് രാജസ്ഥാനില്‍ നിന്നും UDFന്റെ ചെലവില്‍ അടുത്ത 2 കൊല്ലം ഒരു രാജ്യസഭ എം.പി. യെ അധികമായി ലഭിക്കും. ഭരണഘടന മാറ്റാന്‍ ശ്രമിക്കുന്ന RSS ന് UDF നല്‍കുന്ന ചെറിയ സമ്മാനം. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്.''
ഇതാണ് കെ സി എത്തിയത് മുതല്‍ ആകെയുള്ള കനല്‍ത്തരി കെട്ട് പോകുമെന്ന് ബോധ്യമായപ്പോള്‍ ഉണ്ടാക്കിയ ക്യാപ്‌സ്യൂള്‍. ഇത് ഇന്നലെ മുതല്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. യുഡിഎഫിന്റെ എല്ലാ പോസ്റ്റുകള്‍ക്ക് കീഴെയും ഇത് കോപ്പി പേസ്റ്റ് ചെയ്യുന്നുമുണ്ട്. എങ്കില്‍ കേട്ടോളൂ, രാജസ്ഥാനില്‍ സീറ്റ് നഷ്ടമാകുമെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടല്ലോ, അതോടെ ആലപ്പുഴയില്‍ നിങ്ങള്‍ തോല്‍വി സമ്മതിച്ചിരിക്കുന്നു. ഇനി രാജസ്ഥാനില്‍ നിന്ന് നഷ്ടമാകുന്ന ഒരു സീറ്റ് കര്‍ണ്ണാടകയില്‍ നിന്ന് ഞങ്ങള്‍ തിരിച്ച് പിടിച്ചോളും. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ മത്സരിക്കുമെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു കഴിഞ്ഞു. സ്വാഭാവികമായും അവര്‍ ജയസാധ്യതയുള്ള സീറ്റിലാണ് മത്സരിക്കുക. അവര്‍ ജയിച്ചാല്‍ കര്‍ണ്ണാടകയിലാണ് ഒഴിവ് വരിക. ആ സീറ്റ് കര്‍ണ്ണാടകയില്‍ ഭരണമുള്ള കോണ്‍ഗ്രസ് തിരിച്ച് പിടിക്കും. ആ ഒരു സീറ്റ് നഷ്ടം പറഞ്ഞ് നിഷ്‌കളങ്കരായ വോട്ടര്‍മാരെ പറ്റിക്കാന്‍ നോക്കണ്ട. ഈ ക്യാപ്‌സ്യൂളുമായി വരുന്നവര്‍ക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ ഈ പോസ്റ്റ് മറുപടിയായി നല്‍കുക.
11കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍; നിര്‍ണായകമായത് പ്രദേശത്തെ യുവതിയുടെ ഇടപെടല്‍

