ശ്യാം, പ്രകാശൻ, പ്രമോദ് ,നാരായണൻ എന്നീ അധ്യാപകർ ചേർന്നാണ് കൃത്രിമം നടത്തിയത്. എല്ലാവരും കൂടി എണ്ണിയ മാനുവൽ ടാബുലേഷൻഷീറ്റ് പുറത്തുവിടാൻ അധികൃതർ തയ്യാറാകണമെന്നും അലോഷ്യസ് സേവിയർ പറഞ്ഞു. 

തൃശൂർ: കേരള വര്‍മ്മ കോളേജിലെ വോട്ടണ്ണല്‍ നടപടിക്രമങ്ങളില്‍ അട്ടിമറിയാരോപിച്ച് കെഎസ് യു രംഗത്തെത്തി. എല്ലാ ബൂത്ത് ഏജന്‍റ്മാരും ഒപ്പിട്ട മാന്വല്‍ ടാബുലേഷന്‍ ഷീറ്റ് ഇടത് അധ്യാപകരുടെ നേതൃത്വത്തില്‍ പൂഴ്ത്തിയെന്നാണ് ആരോപണം. കേരള വര്‍മ്മ കോളേജ് തെരഞ്ഞെടുപ്പില്‍ ആദ്യ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ ടാബുലേഷന്‍ ഷീറ്റ് മുക്കിയെന്നാണ് ആരോപണം. വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയശേഷം ബൂത്ത് ഏജന്‍റുമാര്‍ മാന്വല്‍ ഷീറ്റില്‍ ഒപ്പിട്ടു നല്‍കിയിരുന്നു. ഇത് ഇടത് അധ്യാപകരുടെ നേതൃത്വത്തില്‍ പൂഴ്തിയെന്നാണ് കെഎസ് യു ആരോപിക്കുന്നത്. പിന്നാലെ ഇടത് കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ച ടാബുലേഷന്‍ ഷീറ്റ് വ്യാജമെന്നും കെഎസ്‍യു സംസ്ഥാന അധ്യക്ഷന്‍ അലോഷി സേവ്യര്‍ പറഞ്ഞു. 

'ലീഗിന് മതേതര സർട്ടിഫിക്കറ്റ് നൽകാൻ സിപിഎം മത്സരിക്കുന്നതിൽ സന്തോഷം'; കെ.സി വേണുഗോപാൽ

അതിനിടെ വീണ്ടും തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. നാളെമുതല്‍ സമരം കടുപ്പിക്കാനാണ് കെഎസ് യു തീരുമാനം. ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിക്കും. മന്ത്രി ആര്‍. ബിന്ദുവിന്‍റെ വീട്ടിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. വീണ്ടും തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കേരള വര്‍മ്മയിലെ കെഎസ് യുവിന്‍റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും.

'അത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുത്, സംഗതി തട്ടിപ്പാണ്'; മുന്നറിയിപ്പ്

https://www.youtube.com/watch?v=Ko18SgceYX8