രാവിലെ പൂശാനംപെട്ടിയിലെ പെരുമാൾ കോവിലിന് സമീപത്തെ വനത്തിലായിരുന്നു അരിക്കൊമ്പന്‍റെ സാറ്റലൈറ്റ് കോളർ സിഗ്നലുണ്ടായിരുന്നു. ഈ ഭാഗത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.

കമ്പം: രണ്ട് ദിവസം തങ്ങിയ കമ്പത്തെ ഷണ്മുഖ നദി അണക്കെട്ട് പരിസരത്തു നിന്നും അരിക്കൊമ്പൻ മറ്റൊരു സ്ഥലത്തേക്ക് നീങ്ങി. വടക്ക് – കിഴക്ക് ദിശയിലുള്ള എരശക്കനായ്ക്കന്നൂർ ഭാഗത്തെ വനത്തിനുള്ളിലാണ് കൊമ്പനിപ്പോഴുള്ളത്. രാവിലെ പൂശാനംപെട്ടിയിലെ പെരുമാൾ കോവിലിന് സമീപത്തെ വനത്തിലായിരുന്നു അരിക്കൊമ്പന്‍റെ സാറ്റലൈറ്റ് കോളർ സിഗ്നലുണ്ടായിരുന്നു. ഈ ഭാഗത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഇവിടെ നിന്നും രണ്ട് കിലോ മീറ്റർ അകലെയാണ് ജനവാസ മേഖല. എന്നാൽ കാട്ടിൽ നിന്നും പുറത്തേക്കിറങ്ങുന്ന ലക്ഷണമൊന്നും കാണുന്നില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. 

അരിക്കൊമ്പൻ വനത്തിന് പുറത്തേക്കിറങ്ങാതെ മയക്കുവെടി വയ്ക്കേണ്ടെന്നാണ് വനംവകുപ്പിന്‍റെ തീരുമാനം. ആന മേഘമല ഭാഗത്തേക്ക് തന്നെ സഞ്ചരിക്കുന്നതാണ് സൂചന. കമ്പത്ത് നിന്നും പരിഭ്രാന്തിയോടുകൂടി ഓടിയ ആന രണ്ട് ദിവസം ക്ഷീണിതനായിരുന്നു. കാട്ടിനുള്ളിൽ ആവശ്യത്തിന് വെള്ളവും ഭക്ഷണവും കിട്ടിയതോടെ ആനയുടെ ആരോഗ്യത്തിൽ കാര്യമായ പ്രശ്നങ്ങളില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. അതേസമയം, മുതുമലയിൽ നിന്നുള്ള ആദിവാസികൾ അടങ്ങുന്നവരുടെ പ്രത്യേക സംഘം നിരീക്ഷണം തുടരുന്നത്. 

Also Read :അരിക്കൊമ്പന്‍ ദൗത്യത്തിന് ചെലവായത് 80 ലക്ഷം; മാറ്റിയത് 2 മാസത്തെ ശ്രമത്തിനൊടുവില്‍, നാൾവഴികള്‍

ജനവാസമേഖലയിലെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയാണെന്ന് കണ്ടെത്തി ഇന്നലെയാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവിറക്കിയത്. 1972 ലെ വൈൽഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് ഉൾക്കാട്ടിലേക്ക് മാറ്റുമെന്നാണ് ഉത്തരവില്‍ പറയുന്നത്. കൊമ്പനെ പിടികൂടി വെള്ളമലയിലെ വരശ്നാട് താഴ്വരയിലേക്ക് മാറ്റാനായിരുന്നു നീക്കം. 

Also Read : കമ്പത്തിറങ്ങി പരാക്രമം, അരിക്കൊമ്പൻ തട്ടിയിട്ടയാൾക്ക് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം 

YouTube video player