Asianet News MalayalamAsianet News Malayalam

ഇടപെട്ട് കേരള സർക്കാർ; ചെന്നൈയിലെ ചായക്കട തൊഴിലാളികൾക്ക് തമിഴ്നാട് സർക്കാരിന്റെ കൈത്താങ്ങ്

തമിഴ്നാട്ടിൽ റേഷൻ കാർഡില്ലാത്ത തൊഴിലാളികൾക്കാണ് ആനുകൂല്യം ലഭിക്കുന്നത്. കാർഡുള്ളവർക്ക് 1000 രൂപയും ഭക്ഷ്യ കിറ്റും നൽകുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

tamil nadu government give free food kit for tea shop employees
Author
Thiruvananthapuram, First Published Apr 4, 2020, 1:33 PM IST

തിരുവനന്തപുരം/ചെന്നൈ: കേരള സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് ചെന്നൈയിൽ ജോലി ചെയ്യുന്ന ചായക്കട തൊഴിലാളികൾക്ക് തമിഴ്നാട് സർക്കാരിന്റെ കൈത്താങ്ങ്. കോർപറേഷൻ ലൈസൻസോടെ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് 15 കിലോ അരിയുൾപ്പെടെയുള്ള ഭക്ഷ്യ കിറ്റുകൾ സൗജന്യമായി നൽകും. കേരള സർക്കാരിന്റെ നിർദേശപ്രകാരം നോർക്ക സ്പെഷൽ ഓഫിസർ അനു പി.ചാക്കോ, ചെന്നൈ കോർപറേഷൻ കമ്മിഷണർ ജി. പ്രകാശുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. 

തമിഴ്നാട്ടിൽ റേഷൻ കാർഡില്ലാത്ത തൊഴിലാളികൾക്കാണ് ആനുകൂല്യം ലഭിക്കുന്നത്. കാർഡുള്ളവർക്ക് 1000 രൂപയും ഭക്ഷ്യ കിറ്റും നൽകുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 5 കിലോ അരിയും എണ്ണയും പരിപ്പുമുൾപ്പെടുന്നതാണ് 
ഭക്ഷ്യ കിറ്റ്. ചയക്കടയുടെ ഉടമകൾ നോർക്ക വഴി തൊഴിലാളികളുടെ പട്ടിക കോർപറേഷന് കൈമാറേണ്ടതാണ്. കോർപറേഷൻ സോണൽ ഓഫീസുകൾ വഴിയാകും കിറ്റുകൾ വിതരണം ചെയ്യുന്നത്.

തൊഴിലാളികളുടെ വിവരങ്ങൾ ഉടമകൾ 9444787244 എന്ന നമ്പറിലേക്ക് വാട്സാപായി അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 9444186238 ബന്ധപ്പെടാവുന്നതാണ്.

Follow Us:
Download App:
  • android
  • ios