72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിര്‍ത്തി കടത്തിവിടുകയുള്ളൂ എന്ന വാര്‍ത്തയെ തുടര്‍ന്ന് ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ തമിഴ്നാട് സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് മറുപടി ലഭിച്ചത്.

തിരുവനന്തപുരം: കേരളത്തിൽ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിര്‍ത്തി കടത്തിവിടുകയുള്ളൂ എന്ന വാര്‍ത്തയെ തുടര്‍ന്ന് ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ തമിഴ്നാട് സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് മറുപടി ലഭിച്ചത്.

കൊവിഡ് പശ്ചാത്തലത്തില്‍ തമിഴ്‍നാട് നിയന്ത്രണം കര്‍ശനമാക്കിയെന്നും വാളയാർ അതിർത്തി കടന്ന് തമിഴ്നാട്ടിലെത്താൻ ഇനി ഇ പാസും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണം എന്നുമായിരുന്നു വാർത്ത വന്നത്. ഇക്കാര്യം കോയമ്പത്തൂർ ജില്ലാ കളക്ടർ പാലക്കാട് കളക്ടറെ ഔദ്യോഗികമായി അറിയിച്ചതാണെന്നും പ്രചാരണം ഉണ്ടായിരുന്നു.