Asianet News MalayalamAsianet News Malayalam

Mullaperiyar : മഴയും നീരൊഴുക്കും കുറഞ്ഞു; മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം കൊണ്ടുപോകുന്നത് നിർത്തി തമിഴ്നാട്

41.65 അടി വെള്ളമാണ് ഇപ്പോൾ അണക്കെട്ടിലുള്ളത്. റൂൾ കർവ് അനുസരിച്ച് മുപ്പതാം തീയതി വരെ 142 അടിവെള്ളം അണക്കെട്ടിൽ സംഭരിക്കാം. ഇത് മുന്നിൽ കണ്ട് കൂടിയാണ് തമിഴ്നാടിന്റെ നടപടി.

tamil nadu stopped carrying water from mullaperiyar
Author
Idukki, First Published Nov 28, 2021, 2:04 PM IST

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ (Mullaperiyar dam) നിന്ന് ടണൽ വഴി വെള്ളം കൊണ്ടുപോയിരുന്നത് തമിഴ്നാട് (tamil nadu) നിർത്തി. മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിലാണ് തമിഴ്നാട് നീക്കം. 141.65 അടി വെള്ളമാണ് ഇപ്പോൾ അണക്കെട്ടിലുള്ളത്. റൂൾ കർവ് അനുസരിച്ച് മുപ്പതാം തീയതി വരെ 142 അടിവെള്ളം അണക്കെട്ടിൽ സംഭരിക്കാം. ഇത് മുന്നിൽ കണ്ട് കൂടിയാണ് തമിഴ്നാടിന്റെ നടപടി. അതിനിടെ, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. 2400.76 അടിയായാണ് കുറഞ്ഞത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലൊന്നും നിലവിൽ മഴയില്ല. ഡാമിലേക്കുള്ള നീരൊഴുക്കും കാര്യമായി കുറഞ്ഞിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. നിലവിൽ കോമോറിൻ ഭാഗത്തുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. നാളെ ഇത് അറബിക്കടലിലേക്ക് എത്തും. നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. പിന്നീട് ഇത് ശക്തിപ്രാപിച്ച് ഇന്ത്യൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിന്റെയും പ്രഭാവത്തിൽ കിഴക്കൻ കാറ്റ് സജീവമാകുന്നതിനാൽ മൂന്ന് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത.

Also Read: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 12 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധത്തിന് വിലക്ക്

Follow Us:
Download App:
  • android
  • ios