റോഡിൽ നിന്നും തെന്നിമാറിയ വാഹനം മൺ തിട്ടയിൽ ഇടിച്ചു നിന്നു. വാഹനം മറിഞ്ഞ് വീഴാത്തത് വലിയ അപകടം ഒഴിവാക്കി. വാതക ചോർച്ചയില്ല. 

കണ്ണൂർ: കണ്ണൂരിൽ വീണ്ടും ടാങ്കർ ലോറി അപകടത്തിൽ പെട്ടു. മംഗലാപുരത്തു നിന്നും പാചകവാതകവുമായി എത്തിയ ടാങ്കറാണ് മേലെ ചൊവ്വയിൽ പുലർച്ചെ അപകടത്തിൽപ്പെട്ടത്. റോഡിൽ നിന്നും തെന്നിമാറിയ വാഹനം മൺ തിട്ടയിൽ ഇടിച്ചു നിന്നു. വാഹനം മറിഞ്ഞ് വീഴാത്തത് വലിയ അപകടം ഒഴിവാക്കി. വാതക ചോർച്ചയില്ല. ക്രെയിൻ ഉപയോഗിച്ച് ടാങ്കർ ഉയർത്താനുള്ള നീക്കം ആരംഭിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona