രക്ഷാപ്രവർത്തനം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ട്.

മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ മരിച്ചവരിൽ 3 സ്ത്രീകളും 6 കുട്ടികളും. ഏറ്റവുമൊടുവിലെത്തിയ വിവരം അനുസരിച്ച് മരണസംഖ്യ 18 ലെത്തി. വൈകിട്ട് 7നും 7.40 നും ഇടയിലാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള വിനോദസഞ്ചാര ബോട്ടാണ് അപകടത്തിൽ പെട്ടത്. ഓട്ടുമ്പ്രം തൂവൽ തീരത്താണ് അപകടം. മരിച്ചവരിൽ‌ മൂന്ന് സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടുന്നു.

രക്ഷാപ്രവർത്തനം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ട്. ആറ് പേരെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തി. ബോട്ട് തലകീഴായി മറിയുകയായിരുന്നു. ബോട്ട് കരക്കെത്തിച്ച്, വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. 35ലധികം പേരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് നാട്ടുകാർ പറയുന്നു. സുരക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്. 

വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. നാസർ എന്നയാളുടെ ബോട്ടാണ് അപകടത്തിൽപെട്ടത്. അനുവദനീയമായിരുന്നതിനേക്കാൾ ബോട്ടിലുണ്ടായിരുന്നു എന്നും സൂചനയുണ്ട്. എത്ര പേർ ബോട്ടിലുണ്ടായിരുന്നു എന്നതിനെക്കുറിച്ച് വ്യക്തതയില്ല. മരിച്ചവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രിമാർ താനൂരിലെത്തിയിട്ടുണ്ട്. മറിഞ്ഞത് രണ്ട് തട്ടുള്ള ബോട്ടാണ്. 

മറിഞ്ഞത് രണ്ടുതട്ടുള്ള ബോട്ട്, ആളുകളെ പുറത്തെത്തിച്ചത് ബോട്ട് വെട്ടിപ്പൊളിച്ച് |Boat Accident