Asianet News MalayalamAsianet News Malayalam

എൻസിപിയുടെ യുഡിഎഫ് മുന്നണി പ്രവേശനം: സാധ്യത തള്ളാതെ താരീഖ് അൻവർ

ശരത് പവാറുമായി നേരിട്ട് ചർച്ച നടത്തിയിട്ടില്ല. കേരളത്തിലെ നേതാക്കളുമായി ആലോചിച്ച് ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

 

Tariq Anwar on ncp udf entry
Author
Delhi, First Published Jan 4, 2021, 11:18 AM IST

ദില്ലി: എൻസിപിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച സാധ്യത തള്ളാതെ താരീഖ് അൻവർ. മുന്നണി പ്രവേശനം യുഡിഎഫ് ചർച്ച ചെയ്യും. ശരത് പവാറുമായി നേരിട്ട് ചർച്ച നടത്തിയിട്ടില്ല. കേരളത്തിലെ നേതാക്കളുമായി ആലോചിച്ച് ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി. ജോസ് കെ മാണി ഇടത് പ്രവേശനം നേടിയ ശേഷം പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് എൻസിപിയിൽ തലവേദനയായത്. സീറ്റ് വിട്ട് നൽകില്ലെന്നും പാർട്ടിയെ മുന്നണി തദ്ദേശ തെരഞ്ഞെടുപ്പിലടക്കം തഴഞ്ഞെന്നും വ്യക്തമാക്കി മാണി സി കാപ്പൻ അടക്കം രംഗത്തെത്തിയിരുന്നു. 

തർക്കം കടുത്തതോടെ എൻസിപിയിലെ പ്രശ്നത്തിൽ കേന്ദ്ര നേതൃത്വം ഇടപെട്ടു. കേരള നേതാക്കളുമായി ഉടൻ ചർച്ചയെന്ന് പ്രഫുൽ പട്ടേൽ വ്യക്തമാക്കിയിട്ടുണ്ട്. എ കെ ശശീന്ദ്രനും മാണി സി കാപ്പനും ശരത് പവാറുമായി ഈയാഴ്ച കൂടിക്കാഴ്ച നടത്തും. മാണി സി കാപ്പൻ അടക്കം ആരും ഇടതുമുന്നണി വിടാൻ ആഗ്രഹിക്കുന്നില്ലെന്നും യുഡിഎഫിലേതുപോലെ എൽഡിഎഫിലും തമ്മിലടിയുണ്ടെന്ന് വരുത്താനുള്ള ഗൂഢാലോചനയാണ് ഇപ്പോഴത്തെ വാർത്തകളെന്നും ശശീന്ദ്രൻ പറഞ്ഞു

Follow Us:
Download App:
  • android
  • ios