ഹൈദരാബാദ്: തെലങ്കാനയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദുബാക്ക മണ്ഡലത്തിൽ ബിജെപിക്ക് അപ്രതീക്ഷിത മുന്നേറ്റം.  ഒടുവിലെ വിവരമനുസരിച്ച്  തെലുങ്കാന രാഷ്ട്രസമിതിയുടെ ശക്തി കേന്ദ്രമായ മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥി സൊലീപേട്ട സുജാതയ്ക്കെതിരെ ബിജെപിയുടെ എം. രഘൂനന്ദൻ റാവു രണ്ടായിരം വോട്ടിനു മുന്നിലാണ്.

മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകനും ഐടി മന്ത്രിയുമായ കെടി രാമ റാവുവിന്റെയും മണ്ഡലത്തോട് ചേർന്നു കിടന്ന മണ്ഡലമാണ് ദുബാക്ക. ടിആർഎസ് എംഎൽഎ രാമലിംഗ റെഡ്ഢിയുടെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ചന്ദ്രശേഖർ റാവുവിന്റെ മരുമകനും ധനമന്ത്രിയുമായ ഹരീഷ് റാവു ആയിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് പ്രവർത്തനം നിയന്ത്രിച്ചത്. വലിയ പ്രതീക്ഷ പുലർത്തിയ മണ്ഡലം ബിജെപി പിടിച്ചാൽ  ടിആർഎസിനും ചന്ദ്രശേഖർ റാവുവിനും അത് വലിയ തിരിച്ചടിയാകും.