Asianet News MalayalamAsianet News Malayalam

നാടാകെ ചുട്ടുപൊള്ളുമ്പോൾ മൂന്നാറിൽ തണുപ്പേറുന്നു, കുളിര് നുകരാൻ സഞ്ചാരികളുടെ തിരക്ക് കൂടി

അരിക്കൊമ്പന്റെ സ്വന്തം നാടായ ചിന്നക്കനാലും സൂര്യനെല്ലിയും എല്ലാം ഇപ്പോൾ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.

temperature decreases in munnar while the cities burn in heat number of visitors tends to high afe
Author
First Published Feb 11, 2024, 2:28 PM IST

ഇടുക്കി: മൈനസ് ഡിഗ്രി എത്തിയില്ലെങ്കിലും കനത്ത തണുപ്പിൽ കുളിരണിഞ്ഞതോടെ മൂന്നാറിലേക്ക് വിനോദസഞ്ചാരികളുടെ തിരക്കേറുന്നു. അവധിദിനങ്ങൾ ആഘോഷമാക്കാൻ നിരവധി ആളുകൾ ആണ് മൂന്നാറിനെ തേടിയെത്തുന്നത്. പ്രധാനമായും വഴിയോരക്കാഴ്ചകളാണ് മൂന്നാറിനെ മനോഹരമാക്കുന്നത്. ഗ്യാപ്പ് റോഡ്, ഇരവികുളം നാഷണൽ പാർക്ക്, ആനമുടി, മാട്ടുപെട്ടി, പള്ളിവാസൽ, ടോപ്പ് സ്റ്റേഷൻ, വട്ടവട തുടങ്ങിയ ഇടങ്ങൾ ഈ കുളിർക്കാലത്ത് വല്ലാത്തൊരു കാഴ്ചയാണ് സമ്മാനിക്കുന്നത്.

തേയില കുന്നുകളെ മുറിച്ച് അവയ്ക്കിടയിലൂടെയുള്ള ഗ്യാപ്പ് റോഡ് യാത്ര പ്രത്യേക അനുഭൂതി പകരുന്നതാണ്.  കുളിരണിയുന്ന തണുപ്പ് തന്നെയാണ് സഞ്ചാരികളെ ഇവിടേക്ക് പ്രധാനമായി ആകർഷിക്കുന്ന മറ്റൊരു ഘടകം. ഒപ്പം അരിക്കൊമ്പന്റെ സ്വന്തം നാടായ ചിന്നക്കനാലും സൂര്യനെല്ലിയും എല്ലാം ഇപ്പോൾ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. നീല വർണത്തിൽ കിടക്കുന്ന മാട്ടുപ്പെട്ടി ഡാമും എക്കോ പോയിന്റുമെല്ലാം സഞ്ചാരികൾക്  കൗതുകം സമ്മാനിക്കുന്നു. 

പച്ചവിരിച്ച തേയില കുന്നുകൾക്കിടയിലൂടെയും പാമ്പാടും ചോല ദേശിയ ഉദ്യാനത്തിലൂടെയുമുള്ള യാത്ര പ്രകൃതിയുടെ വിസ്മയക്കാഴ്ചകളാണ് സഞ്ചാരികളൊരുക്കും. ഒപ്പം ഗ്യാപ്പ് റോഡിൽ നിന്നും ആനയിറങ്കൽ ജലാശയത്തിനോട് ചേർന്നുള്ള  സൂര്യോദയ കാഴ്ച മൂന്നാറിന്  ചന്തം വർദ്ധിപ്പിക്കുന്നത് തന്നെ. വരും ദിനങ്ങളിൽ തണുപ്പ് വർദ്ധിച്ചാൽ   വിനോദസഞ്ചാരികളുടെ വലിയ ഒഴുക്കിന് തന്നെയാകും മൂന്നാർ സാക്ഷിയാവുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios