എംപ്ലോയിമെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത നിർദിഷ്ട യോഗ്യത ഉള്ളവരിൽ മുൻഗണന അനുസരിച്ച് നിയമനം ലഭിയ്ക്കും. 

തിരുവനന്തപുരം: ഈ അദ്ധ്യയന വർഷം മുതൽ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉണ്ടാകുന്ന എല്ലാ അധ്യാപക / അനധ്യാപക താത്കാലിക/ദിവസവേതന ഒഴിവുകളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിന്നും മാത്രം നടത്തുവാൻ വിദ്യാഭ്യാസവകുപ്പ് ഉത്തരവിട്ടു. എംപ്ലോയിമെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത നിർദിഷ്ട യോഗ്യത ഉള്ളവരിൽ മുൻഗണന അനുസരിച്ച് നിയമനം ലഭിയ്ക്കും. 

വേതനം വർദ്ധിപ്പിച്ചു

തിരുവനന്തപുരം: അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ വേതനം വർദ്ധിപ്പിച്ചു. 299 രൂപയിൽ നിന്നും 311 രൂപയാക്കിയാണ് വർധിപ്പിച്ചത്. ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് വേതനം വർധിപ്പിച്ചിരിക്കുന്നത്. മാലിന്യ സംസ്കരണ മേഖലയിലും തൊഴിലുറപ്പ് തൊഴിലാളികളെ വിനിയോഗിക്കുമെന്നും മന്ത്രി എം.വി.ഗോവിന്ദൻ

മെയ് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷനായി പണം അനുവദിച്ചു

തിരുവനന്തപുരം: 2022 മെയ് മാസത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 754.256 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 104.61 കോടി രൂപയും അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു . 49.41 ലക്ഷം പേർ ക്ക് സാമൂഹ്യ സുരക്ഷാ പെൻഷനും 6.67 ലക്ഷം പേർക്ക് ക്ഷേമനിധി ബോർഡ് പെൻഷനും ലഭിക്കും. ആകെ 56.08 ലക്ഷം ആളുകൾക്ക് 858.87 കോടി രൂപയാണ് വിതരണം ചെയ്യുക. ഇന്ന് ( മെയ് 26) മുതൽ പെൻഷൻ വിതരണം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.