Asianet News MalayalamAsianet News Malayalam

സ്വര്‍ണ്ണക്കടത്ത്; പത്ത് പ്രതികള്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു, മൂന്നുപേര്‍ക്ക് ജാമ്യമില്ല

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷും, സരിതും എൻഐഎ കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചിരുന്നു. കൊഫെപോസെ കേസിൽ ഒരു വർഷം കരുതൽ തടങ്കലിന് നിർദ്ദേശിച്ച സാഹചര്യം അടക്കമാണ് ഹർജി പിൻവലിക്കാൻ കാരണം.

ten accused in gold smuggling case got bail
Author
Kochi, First Published Oct 15, 2020, 3:54 PM IST

കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസില്‍ പത്ത് പ്രതികള്‍ക്ക് ജാമ്യം. മൂന്നുപേര്‍ക്ക് ജാമ്യമില്ല. മുഹമ്മദ് ഷാഫി, മുഹമ്മദ് അലി, ഷറഫുദ്ദീന്‍ എന്നിവര്‍ക്കാണ് ജാമ്യമില്ലാത്തത്. സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷും, സരിതും എൻഐഎ കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചിരുന്നു. കൊഫെപോസെ കേസിൽ ഒരു വർഷം കരുതൽ തടങ്കലിന് നിർദ്ദേശിച്ച സാഹചര്യം അടക്കമാണ് ഹർജി പിൻവലിക്കാൻ കാരണം.

അതേസമയം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ അറസ്റ്റ് ഈമാസം 23 വരെ ഹൈക്കോടതി തടഞ്ഞു.  ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. കോടതി അറസ്റ്റ് തടഞ്ഞതിന് തൊട്ട് പിറകെ ചോദ്യം ചെയ്യലിനായി എം ശിവശങ്കർ എൻഫോഴസ്മെന്‍റിന് മുന്നിൽ ഹാജരായി. 

Follow Us:
Download App:
  • android
  • ios