Asianet News MalayalamAsianet News Malayalam

വയനാട്ടിലെ ട്രക്ക് ഡ്രൈവറില്‍ നിന്ന് കൊവിഡ് ബാധിച്ചത് പത്ത് പേര്‍ക്ക്; കൂട്ടത്തില്‍ രണ്ട് പൊലീസുകാരും

വയനാട്ടിലെ ട്രക്ക് ഡ്രൈവറില്‍ നിന്ന് ഇതുവരെ രോഗം പകര്‍ന്നത് 10 പേര്‍ക്ക്.  വയനാട് ജില്ലയില്‍ നിന്നുള്ള രണ്ട് പേര്‍ക്കും വയനാട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ക്കും   ചെന്നൈയില്‍ നിന്നും വന്ന ഈ ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗബാധയേറ്റത്

Ten  affected covid by truck driver in Wayanad
Author
Kerala, First Published May 13, 2020, 7:14 PM IST

മലപ്പുറം: വയനാട്ടിലെ ട്രക്ക് ഡ്രൈവറില്‍ നിന്ന് ഇതുവരെ രോഗം പകര്‍ന്നത് 10 പേര്‍ക്ക്.  വയനാട് ജില്ലയില്‍ നിന്നുള്ള രണ്ട് പേര്‍ക്കും വയനാട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ക്കും   ചെന്നൈയില്‍ നിന്നും വന്ന ഈ ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗബാധയേറ്റത്. രോഗബാധയേറ്റ മലപ്പുറം ജില്ലയില്‍ നിന്നും കണ്ണൂര്‍ ജില്ലയില്‍ നിന്നും ഉള്ളവര്‍ വയനാട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ്. ഇവര്‍ക്കും ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗമുണ്ടായത്. 

സംസ്ഥാനത്ത് ഇന്ന് ആകെ 10 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള മൂന്നുപേര്‍ക്കും പേര്‍ക്കും വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള രണ്ട് പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 490 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 

41 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 34,447 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 33,953 പേര്‍ വീടുകളിലും, 494 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 168 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 39,380 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 38,509 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. 

ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 4268 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4065 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. നിലവില്‍ ആകെ 34 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Follow Us:
Download App:
  • android
  • ios