കഴിഞ്ഞ ദിവസമാണ് ആറളം ഫാമിനുള്ളില്‍ നിലയുറപ്പിച്ച കാട്ടാന പതിനെട്ടുകാരനായ വിബീഷിനെ  ആക്രമിച്ച് കൊലപ്പെടുത്തിയത്. ആനയെ തുരത്താനായി ദിവസങ്ങളായി വനപാലകരും നാട്ടുകാരും ശ്രമിക്കുന്നതിനിടെയാണ് അപകടം. 

കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വിബീഷിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വനം മന്ത്രി കെ രാജു. കഴിഞ്ഞ ദിവസമാണ് ആറളം ഫാമിനുള്ളില്‍ നിലയുറപ്പിച്ച കാട്ടാന പതിനെട്ടുകാരനായ വിബീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആനയെ തുരത്താനായി ദിവസങ്ങളായി വനപാലകരും നാട്ടുകാരും ശ്രമിക്കുന്നതിനിടെയാണ് അപകടം. സംസ്‌കാര ചടങ്ങുകള്‍ക്ക് ആവശ്യമായ ധനസഹായം നല്‍കുന്നതിനും അവകാശികള്‍ക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നതിനും മന്ത്രി ഉത്തരവിട്ടു.