ക്ഷേത്രക്കുളത്തിലെ കൽമണ്ഡപം ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളും ഹൈക്കോടതി താത്കാലികമായി തടഞ്ഞു.

കോഴിക്കോട്: കോഴിക്കോട് തളി ക്ഷേത്ര പരിസരം ഉൾപ്പെട്ട പൈതൃക പദ്ധതിയുടെ മുഴുവൻ ഫയലുകളും ഹാജരാക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സംസ്ഥാന ടൂറിസം ഡയറക്ടർക്കാണ് നിർദേശം നൽകിയത്. ക്ഷേത്രക്കുളത്തിലെ കൽമണ്ഡപം ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളും ഹൈക്കോടതി താത്കാലികമായി തടഞ്ഞു.

ഒരു മാസത്തേക്കാണ് പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞത്. വിശ്വാസികൾ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. ഹർജിയിൽ കോടതി സർക്കാരിനോടും മലബാർ ദേവസ്വത്തോടും വിശദീകരണം തേടി. തളി ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ, പാരമ്പര്യ ട്രസ്റ്റി എന്നിവർക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് അയക്കാനും കോടതി നിർദ്ദേശം നൽകി. നിലവിലുള്ള അറ്റാകുറ്റപണി തുടരാം. 

തളി ക്ഷേത്രനിര്‍മ്മാണം തടഞ്ഞ് ഹൈക്കോടതി