മണിപ്പൂർ വിഷയത്തിൽ ഉൾപ്പെടെ സഭാ നേതൃത്വത്തിന്റെ നിലപാടിനെതിരെ ഫാദർ തോമസ് പുതിയ പറമ്പിൽ വിമർശനം ഉന്നയിച്ചിരുന്നു
കോഴിക്കോട്: താമരശ്ശേരി രൂപതയിലെ വൈദികനെ സസ്പെൻഡ് ചെയ്തു. താമരശ്ശേരി രൂപതയിലെ വൈദികൻ തോമസ് പുതിയപറമ്പിലിനെ ആണ് സസ്പെൻഷൻ. സഭാ നേതൃത്വത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചതും ചുമതലകൾ ഏറ്റെടുക്കാത്തതും ചൂണ്ടിക്കാട്ടിയാണ് നടപടി. ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. മണിപ്പൂർ വിഷയത്തിൽ ഉൾപ്പെടെ സഭാ നേതൃത്വത്തിന്റെ നിലപാടിനെതിരെ ഫാദർ തോമസ് പുതിയ പറമ്പിൽ വിമർശനം ഉന്നയിച്ചിരുന്നു.

