Asianet News MalayalamAsianet News Malayalam

'ദ കേരള സ്റ്റോറി' പ്രദർശിപ്പിക്കാൻ താമരശേരി രൂപതയും; എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കും

സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും താമരശേരി കെസിവൈഎം അറിയിച്ചു.  

Thamarassery Diocese to screen The Kerala Story film after idukki diocese
Author
First Published Apr 9, 2024, 8:50 AM IST

വയനാട്: വിവാദ സിനിമയായ 'ദ കേരള സ്റ്റോറി' പ്രദർശിപ്പിക്കാനൊരുങ്ങി താമരശേരി രൂപതയും. രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കും. ശനിയാഴ്ച ആണ് പ്രദർശനം. സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും താമരശേരി കെസിവൈഎം അറിയിച്ചു.  

ഈ മാസം 4 ന് ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ദൂരദര്‍ശന്‍ കഴിഞ്ഞ ദിവസം സിനിമ സംപ്രേക്ഷണം ചെയ്യുന്നതിന് തൊട്ടുതലേന്നായിരുന്നു ഇടുക്കി രൂപത വിവാദ സിനിമ പ്രദര്‍ശിപ്പിച്ചത്. കുട്ടികളുടെ വേദപഠന ക്ലാസുകള്‍ നടക്കുന്ന പള്ളികളില്‍ കൗമാരക്കാരായ കുട്ടികള്‍ക്കുവേണ്ടിയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പ്രണയം എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസിന്‍റെ ഭാഗമായായിരുന്നു പ്രദര്‍ശനാണ് വിശദീകരണം. ലൗജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും നിലപാടെന്നും രൂപത വാദിക്കുന്നു. അതേസമയം, സംസ്ഥാനത്ത് ലൗജിഹാദില്ലെന്നാണ് കണ്ണൂര്‍ രൂപതയുടെ പരസ്യ നിലപാട്. 

Follow Us:
Download App:
  • android
  • ios