യുവാവിനെ അക്രമിച്ചതിന് പുറമെ, ഹോട്ടല്‍ ജീവനക്കാരിയോട് മോശമായി പെരുമാറിയതിനും സംഘത്തിനെതിരെ കേസെടുത്തിട്ടുണ്ട്. 

തിരുവനന്തപുരം: തമ്പാനൂര്‍ ഗുണ്ടാ ആക്രമണക്കേസില്‍ നാല് പേര്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര സ്വദേശികളായ ശ്യാം, ഹരിമാധവ്, വിഷ്ണു, അനൂപ് എന്നിവരാണ് പിടിയിലായത്. യുവാവിനെ അക്രമിച്ചതിന് പുറമെ, ഹോട്ടല്‍ ജീവനക്കാരിയോട് മോശമായി പെരുമാറിയതിനും സംഘത്തിനെതിരെ കേസെടുത്തിട്ടുണ്ട്. 

കഴിഞ്ഞ ദിവസം അരിസ്റ്റോ ജംഗ്ഷനിലെ ചിപ്‌സ് നിര്‍മ്മാണ യൂണിറ്റിലായിരുന്നു സംഘം അക്രമം നടത്തിയത്. രാത്രി 11 മണിയോടെ എത്തിയ സംഘം കടയിലെ സ്ത്രീയോടും മകളോടും മോശമായി പെരുമാറുകയായിരുന്നു. ഇത് ചോദ്യം ചെയ്ത യുവാവിനെ അക്രമിക്കുകയും ചെയ്യുകയായിരുന്നു. പിറന്നാള്‍ പാര്‍ട്ടി കഴിഞ്ഞ് മദ്യലഹരിയിലാണ് സംഘം കടയില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. രണ്ടു പേരെ കൂടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റും ഉടന്‍ രേഖപ്പെടുത്തും.




'മഅദനിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്, ഒളിവിൽ പോകാൻ സാധ്യത'; ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകുന്നതിനെ എതിർത്ത് കർണാടക