പണമിടപാട് സ്ഥാപനത്തിന്റെ മാനേജിങ്ങ് ഡയറക്ടര്‍ സജി സാമിനെ പ്രതി ചേര്‍ത്താണ് എല്ലാ കേസുകളും. ഇയാള്‍ക്കെതിരെ ചതി വിശ്വാസ വഞ്ചന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

പത്തനംതിട്ട: തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് തുടങ്ങി. അടൂര്‍, പത്തനംതിട്ട സ്റ്റേഷനുകളിലായി 15 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് സ്റ്റേഷനുകളില്‍ നേരിട്ടും ജില്ലാ പൊലീസ് മേധാവിക്ക് ഇ മെയില്‍ വഴിയും കിട്ടിയ പരാതികളിലാണ് കേസെടുത്ത്. പണമിടപാട് സ്ഥാപനത്തിന്റെ മാനേജിങ്ങ് ഡയറക്ടര്‍ സജി സാമിനെ പ്രതി ചേര്‍ത്താണ് എല്ലാ കേസുകളും. ഇയാള്‍ക്കെതിരെ ചതി വിശ്വാസ വഞ്ചന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

നിലവില്‍ പാരാതി നല്‍കിയവരുടെ വിശദമായ മൊഴി രേഖപ്പെടുത്തും. കൂടുതല്‍ പരാതികള്‍ കിട്ടിയാല്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കാനാണ് സാധ്യത. പ്രതി സജി സാം കുടുബത്തോടൊപ്പം രണ്ടാഴ്ചയായി ഒളിവിലാണ്.