Asianet News MalayalamAsianet News Malayalam

കോൺ​ഗ്രസിനെ നയിക്കാൻ തരൂരും ​ഗെലോട്ടും യോ​ഗ്യർ,തെരഞ്ഞെടുപ്പ് നടക്കുന്നതാണ് പാർട്ടിക്ക് നല്ലതെന്നും പിജെ കുര്യൻ

ഗാന്ധി കുടുംബത്തിന്റെ താൽപര്യത്തോട് ആയിരിക്കും ഭൂരിപക്ഷം അംഗങ്ങളും യോജിക്കുകയെന്നും പിജെ കുര്യൻ പറഞ്ഞു

Tharoor and Gehlot are fit to lead The Congress, it is better for the party to have elections, says PJ Kurien
Author
First Published Sep 21, 2022, 6:19 AM IST

പത്തനംതിട്ട : ശശി തരൂരും അശോക് ഗലോട്ടും കോൺഗ്രസ് അധ്യക്ഷൻ ആകാൻ യോഗ്യരാണെന്ന്‌ മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. എന്നാൽ ഗാന്ധി കുടുംബത്തിന്റെ താൽപര്യത്തോട് ആയിരിക്കും ഭൂരിപക്ഷം അംഗങ്ങളും യോജിക്കുക. നിലവിലെ സാഹചര്യത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നതാണ് പാർട്ടിക്ക് മെച്ചമെന്നും പി ജെ കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

അതേസമയം ശശി തരൂർ മത്സരിക്കുമെന്ന വാർത്തകൾ വന്നതോടെ അതിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും രം​ഗത്തെത്തിയിരുന്നു . നെഹ്റു കുടുംബത്തിന്റെ പിന്തുണ ഉള്ളവരെ ആകും കെ പി സി സി അടക്കം പിന്തുണക്കികയെന്നും ഇവർ വ്യക്തമാക്കിയിരുന്നു . തെരഞ്ഞെടുപ്പ് നടപടികൾക്ക് വേ​ഗം കൂടിയതോടെ അടിയന്തര ചർച്ചകൾക്കായി സോണിയ ​ഗാന്ധി സംഘടനാ ചുമതല ഉള്ള കെ സി വേണു​ഗോപാലിലെ ഇന്നലെ ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നു

വിജ്ഞാപനത്തിന് ഒരു ദിനം ശേഷിക്കെ ഗെലോട്ടിന്‍റെ നി‍ർണായക നീക്കം, ദില്ലിയിൽ സോണിയ, കേരളത്തിൽ രാഹുലിനെയും കാണും

Follow Us:
Download App:
  • android
  • ios