കഴിഞ്ഞ ദിവസമാണ് കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ പുന:സംഘടനാ പട്ടിക പുറത്തുവന്നത്. വിക്ടോറിയ കോളജ് മുൻ യൂണിയൻ ചെയ൪മാനായിരുന്ന ഇബ്രാഹിം ബാദുഷ ഉൾപ്പെടെ ആറു പേരെയാണ് ജില്ലാ നേതൃത്വത്തിലേക്ക് സംസ്ഥാന കമ്മിറ്റി നിയമിച്ചത്.
പാലക്കാട്: സംഘടനാ വിരുദ്ധ പ്രവ൪ത്തനം നടത്തിയയാളെ വൈസ് പ്രസിഡൻ്റാക്കിയതിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലാ കെഎസ് യുവിൽ കൂട്ട രാജിക്കൊരുങ്ങി നേതാക്കൾ. ജില്ലാ നേതൃത്വം അറിയാതെ സംസ്ഥാന കമ്മിറ്റി ഇബ്രാഹിം ബാദുഷയെ വൈസ് പ്രസിഡന്റാക്കിയതിൽ പ്രതിഷേധിച്ചാണ് രാജി ഭീഷണിയുമായി നേതാക്കൾ രംഗത്തെത്തിയത്. ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന സമിതി അംഗങ്ങൾ ഉൾപ്പെടെ 21 പേരാണ് നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചത്.
കഴിഞ്ഞ ദിവസമാണ് കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ പുന:സംഘടനാ പട്ടിക പുറത്തുവന്നത്. വിക്ടോറിയ കോളജ് മുൻ യൂണിയൻ ചെയ൪മാനായിരുന്ന ഇബ്രാഹിം ബാദുഷ ഉൾപ്പെടെ ആറു പേരെയാണ് ജില്ലാ നേതൃത്വത്തിലേക്ക് സംസ്ഥാന കമ്മിറ്റി നിയമിച്ചത്. ഇതിനു പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി ജില്ലാ കെഎസ് യു രംഗത്തെത്തിയത്. ഇബ്രാഹിം ബാദുഷ കാലിക്കറ്റ് സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയ്ക്ക് സഹായം നല്‍കിയെന്നാണ് ജില്ലാ കമ്മിറ്റിയുടെ ആരോപണം. ഒരാഴ്ചക്കുള്ളിൽ അനുകൂല നിലപാടുണ്ടായില്ലെങ്കിൽ കാലിക്കറ്റ് സ൪വകലാശാല ചെയ൪പേഴ്സൺ നിതിൻ ഫാത്തിമ ഉൾപ്പെടെ കൂടുതൽ പേർ രാജി വെക്കുമെന്നും മുന്നറിയിപ്പുണ്ട്. രാജിവെച്ച ശേഷം സമാന്തര കമ്മിറ്റിയുമായി മുന്നോട്ടുപോകാനാണ് നേതാക്കളുടെ തീരുമാനം.
