പുരോഹിതർ രാഷ്ട്രീയം പറയും. ളോഹയിട്ടവർ രാഷ്ട്രീയം പറയേണ്ട എന്ന് നേതാക്കൾ വിലക്കേണ്ട. മുഖ്യധാര രാഷ്ട്രീയ പാർട്ടിയുടെ ഈ നിലപാട് വകവച്ച് കൊടുക്കില്ല
കണ്ണൂർ: തൃക്കാക്കരയിലെ (thrikkakara)യു ഡി എഫ് സ്ഥാനാർഥി ഉമ തോമസിനോട് (uma thomas)എതിർപ്പില്ലെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി(arch bishop mar joseph pamplani) ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പി ടി തോമസിനോട് ഉണ്ടായിരുന്ന എതിർപ്പ് ഉമ തോമസിനോട് ഇല്ല. ഗാഡ്കിൽ റിപ്പോർട്ടിലെ നിലപാട് കൊണ്ടാണ് പിടിയെ എതിർത്തത്. ഡോ.ജോ ജോസഫ് സഭയോട് ചേർന്ന് നിൽക്കുന്ന സ്ഥാനാർഥിയെന്ന വാദം ശരിയല്ല. പുരോഹിതർ രാഷ്ട്രീയം പറയും. ളോഹയിട്ടവർ രാഷ്ട്രീയം പറയേണ്ട എന്ന് നേതാക്കൾ വിലക്കേണ്ട. മുഖ്യധാര രാഷ്ട്രീയ പാർട്ടിയുടെ ഈ നിലപാട് വകവച്ച് കൊടുക്കില്ല
തൃക്കാക്കരയിൽ വിശ്വാസികൾ മനസാക്ഷി വോട്ട് ചെയ്യട്ടേയെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം പിസി ജോർജ്ജിന് പിന്തുണയുമായി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി രംഗത്തെത്തിയത്. മുസ്ലീം വിരുദ്ധ പരാമർശത്തിൽ പി സി ജോർജ്ജിനെ തള്ളിപ്പറയേണ്ട കാര്യം സഭയ്ക്കില്ല. അദ്ദേഹത്തിന്റെ വിശ്വാസത്തിന് അനുസരിച്ചുള്ള അഭിപ്രായമാണത്. സഭയ്ക്ക് അനുകൂലമായി സംസാരിക്കുന്ന അപൂർവ്വം നേതാക്കളിൽ ഒരാളാണ് പിസി ജോർജെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
അങ്കം മുറുകുന്നു; കൂടുതൽ നേതാക്കൾ എത്തും;എൽ ഡി എഫ്,യു ഡി എഫ് സ്ഥാനാർഥികൾ ഇന്ന് നാമനിർദേശ പത്രിക നൽകും
കൊച്ചി: തൃക്കാക്കര ഉപ തെരെഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർത്ഥി ഉമ തോമസും എൽ ഡി എഫ് സ്ഥാനാർഥി ഡോ ജോ ജോസഫും ഇന്ന് നാമ നിർദേശ പത്രിക നൽകും. ജോ ജോസഫ് രാവിലെ പതിനൊന്നു മണിക്കും ഉമ തോമസ് പതിനൊന്നെ മുക്കാലിനും ആണ് കലക്ടറേട്ടിൽ എത്തി പത്രിക നൽകുക.ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ നാളെ പത്രിക നൽകും. പ്രചാരണതിന് വേഗം കൂട്ടാൻ യുഡിഫ് നേതാക്കളുടെ യോഗം 12മണിക്ക് കൊച്ചിയിൽ ചേരും. ആം ആദ്മി ട്വീന്റി ട്വീന്റി സ്ഥാനാർതിയേ നിർത്താത്തത് ഗുണം ചെയ്യുമെന്നാണ് udf ന്റെയും ldf ന്റ്യും പ്രതീക്ഷ
ട്വന്റി ട്വന്റിയുടെ പിന്മാറ്റം യുഡിഎഫുമായുള്ള അഡ്ജസ്റ്റ്മെന്റ്?പിടിയുടെ ആത്മാവ് പൊറുക്കില്ല-പി.വി.ശ്രീനിജൻ
കൊച്ചി: തൃക്കാക്കരയിൽ ട്വന്റി ട്വന്റിയുടെ പിന്മാറ്റം യൂഡിഎഫുമായുള്ള അഡ്ജസ്റ്റ്മെന്റ് ആണോ എന്ന് സംശയം പ്രകടിപ്പിച്ച് പി വി ശ്രീനിജൻ എം എൽ എ. വി ഡി സതീശന് സാബു ജേക്കബുമായി നല്ല ബന്ധം ഉണ്ട്.അഡ്ജസ്റ്റ്മെന്റ് ഉണ്ടെങ്കിൽ പി ടിയുടെ ആത്മാവ് കോൺഗ്രെസ്സുകാരോട് പൊറുക്കില്ലെന്ന് ശ്രീനിജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
