Asianet News MalayalamAsianet News Malayalam

ഇന്ത്യക്ക് അഭിമാനമായി ഐഎൻഎസ് വിക്രാന്ത്; സമുദ്രപ്രതിരോധത്തിൽ ആ​ഗോളശക്തിയാകുകയാണ് ലക്ഷ്യമെന്ന് പ്രതിരോധമന്ത്രി

പത്ത് വർഷത്തിനകം ഇന്ത്യ ലോകത്തെ മൂന്ന് വലിയ സമുദ്ര സൈനിക ശക്തികളിലൊന്നായി മാറും. പ്രതിരോധരം​ഗത്തെ വലിയ നേട്ടമായിട്ടാണിത് വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

the defense minister said The goal is to become that global force in maritime defense
Author
Trivandrum, First Published Jun 25, 2021, 12:37 PM IST

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത്, കൊച്ചി കപ്പല്‍ശാലയില്‍  നേരിട്ടെത്തി വിലയിരുത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് മുതൽക്കൂട്ടാകുമെന്നും സമുദ്ര പ്രതിരോധത്തിൽ ആ​ഗോള ശക്തിയാകുകയാണ് ലക്ഷ്യമെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു. പത്ത് വർഷത്തിനകം ഇന്ത്യ ലോകത്തെ മൂന്ന് വലിയ സമുദ്ര സൈനിക ശക്തികളിലൊന്നായി മാറും. പ്രതിരോധരം​ഗത്തെ വലിയ നേട്ടമായിട്ടാണിത് വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്ങും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. 

കപ്പലിന്റെ അന്തിമ ഘട്ട നിർമ്മാണം കൊച്ചിൻ കപ്പല്‍ശാലയില്‍ പുരോ​ഗമിച്ചുകൊണ്ടിരിക്കുയാണ്.  2300 കമ്പാര്‍ട്ട്മെന്റുകളുള്ള കപ്പലില്‍ ഉപയോഗിച്ചിരിക്കുന്ന കേബിളുകള്‍ നീട്ടിയിട്ടാല്‍ അതിനു 2100 കിലോ മീറ്റര്‍ നീളമുണ്ടാകും. 262 മീറ്റര്‍ നീളമുള്ള കപ്പലിന് മണിക്കൂറില്‍ 28 ട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കാനാകും. 1500-ലേറെ നാവികരെയും ഉള്‍ക്കൊള്ളാൻ സാധിക്കും. 

ഇന്നലെ രാത്രി 7.30ന് പ്രത്യേക വിമാനത്തിലാണ് രാജ്നാഥ് സിം​ഗ് നാവിക സേന വിമാനത്താവളത്തിലെത്തിയത്.  ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ചശേഷം നാവിക കമാന്റിന് കീഴിലെ വിവിധ പരിശീലന സ്ഥാപനങ്ങളും രാജ്നാഥ് സിം​ഗ് സന്ദർശിച്ചു. കപ്പലിന്റെ സീ ട്രയലിന് മുന്നോടിയായിട്ടാണ് മന്ത്രിയുടെ സന്ദർശനം. ഇന്നു വൈകിട്ടുതന്നെ മന്ത്രി ദില്ലിക്ക് മടങ്ങും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios