കടയിൽ സിമന്‍റ് കയറ്റാനും ഇറക്കാനും മാത്രമാണ് ചുമട്ടുതൊഴിലാളികളെ ആവശ്യമുള്ളത്. യൂണിയൻകാർ ഇതിനും ഉയർന്ന പ്രതിഫലം ആവശ്യപ്പെട്ടതോടെ സ്വന്തം സ്ഥാപനത്തിലെ തൊഴിലാളികൾക്ക് തൊഴിൽ കാർഡ് ആവശ്യപ്പെട്ട് രാജേഷ് തൊഴിൽ വകുപ്പിനെ സമീപിച്ചു. അതും ഹൈക്കോടതി നിർദേശപ്രകാരം. എന്നാൽ രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി ഉദ്യോഗസ്ഥർ അപേക്ഷ തള്ളിയതോടെ വിഷയം വീണ്ടും ഹൈക്കോടതിയിലാണ്. കോടതിയുടെ പരിഗണനയിലിരിക്കെയാണ് കഴിഞ്ഞ ദിവസം സ്ഥാപനത്തിലെത്തിയ CITU AITUC തൊഴിലാളികൾ ചരക്ക് നീക്കം തടഞ്ഞത്
കൊല്ലം: ചുമട്ടു തൊഴിലാളി യൂണിയനുകളുടെ (trade unions)പിടിവാശിയില്‍ ഗതികെട്ട് കൊല്ലം ചാത്തന്നൂരിലെ പ്രവാസി വ്യവസായി(expatriate business man). പൂര്‍ണമായും യന്ത്രവല്‍ക്കരിച്ച ഹാര്‍ഡ് വെയര്‍ വില്‍പന കേന്ദ്രത്തിലാണ് തൊഴില്‍ നിഷേധമാരോപിച്ച് സിഐടിയുവും എഐടിയുസിയും പ്രശ്നങ്ങളുണ്ടാക്കുന്നത്. ഹൈക്കോടതി ഇടപെടലുണ്ടായിട്ടും മുഖ്യമന്ത്രിയ്ക്കും വ്യവസായ മന്ത്രിയ്ക്കും വരെ പരാതി നല്‍കിയിട്ടും പ്രശ്ന പരിഹാരത്തിന് ഉത്തരവാദപ്പെട്ടവരാരും ഇടപെടുന്നില്ലെന്ന് സംരംഭകനായ രാജേഷ് ബാബു പറയുന്നു.
ചാത്തന്നൂരിലെ ടെറയൽ മെറ്റൽസ്. പ്രവാസിയായ രാജേഷ് ബാബു തന്റെ സമ്പാദ്യവും പിന്നെ വായ്പയുമെടുത്ത് ഒന്നര കോടി രൂപ ചെലവിൽ തുടങ്ങിയ സ്റ്റീൽ ഹാർഡ് വെയർ ഷോപ്പ്.
കടയിൽ സിമന്‍റ് കയറ്റാനും ഇറക്കാനും മാത്രമാണ് ചുമട്ടുതൊഴിലാളികളെ ആവശ്യമുള്ളത്. യൂണിയൻകാർ ഇതിനും ഉയർന്ന പ്രതിഫലം ആവശ്യപ്പെട്ടതോടെ സ്വന്തം സ്ഥാപനത്തിലെ തൊഴിലാളികൾക്ക് തൊഴിൽ കാർഡ് ആവശ്യപ്പെട്ട് രാജേഷ് തൊഴിൽ വകുപ്പിനെ സമീപിച്ചു. അതും ഹൈക്കോടതി നിർദേശപ്രകാരം. എന്നാൽ രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി ഉദ്യോഗസ്ഥർ അപേക്ഷ തള്ളിയതോടെ വിഷയം വീണ്ടും ഹൈക്കോടതിയിലാണ്. കോടതിയുടെ പരിഗണനയിലിരിക്കെയാണ് കഴിഞ്ഞ ദിവസം സ്ഥാപനത്തിലെത്തിയ CITU AITUC തൊഴിലാളികൾ ചരക്ക് നീക്കം തടഞ്ഞത്.
എന്നാൽ സ്ഥാപനത്തിനു മുന്നിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടില്ലെന്നാണ് സിഐടിയു നേതൃത്വത്തിന്റെ പ്രതികരണം. സ്ഥാപനത്തിലെ ജീവനക്കാർക്ക് തൊഴിൽ കാർഡ് ലഭിക്കും വരെ യൂണിയൻ അംഗങ്ങൾക്ക് തൊഴിൽ നൽകണമെന്ന ഹൈക്കോടതി നിർദ്ദേശം സ്ഥാപന ഉടമയാണ് അട്ടിമറിച്ചതെന്നും നേതാക്കൾ ന്യായീകരിക്കുന്നു.
പാലാഴിയിലും മാതമംഗലം മോഡല്‍ സമരം; 2മാസമായി കടയ്ക്ക് മുന്നില്‍ കുടില്‍കെട്ടി സമരം
കോഴിക്കോട്: പാലാഴിയിലും മാതമംഗലം മോഡല്‍ സമരം. മലപ്പുറം സ്വദേശി കോടികൾ മുടക്കി തുടങ്ങിയ മൊത്തകച്ചവട സ്ഥാപനത്തിന് മുന്നില്‍ രണ്ട് മാസമായി ചുമട്ട് തൊഴിലാളികൾ കുടില്‍കെട്ടി സമരം തുടരുകയാണ്. പോലീസ് സുരക്ഷയിലാണ് സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കുന്നത്. സാധനങ്ങൾ വാങ്ങാനെത്തുന്നവരെ സമരക്കാർ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണെന്നും കടയുടമ പരാതിപ്പെടുന്നു.
കാലിക്കറ്റ് സർവകലാശാലയിലെ ഉദ്യോഗസ്ഥനായിരുന്ന മലപ്പുറം സ്വദേശി രമേശന്‍ മൂന്ന് വർഷം മുന്‍പാണ് ജോലി രാജി വച്ച് പാലാഴിയില്‍ കെട്ടിട നിർമ്മാണ സാധനങ്ങൾ മൊത്തമായി വില്‍ക്കുന്ന വീനസ് എന്‍റർപ്രൈസ് തുടങ്ങിയത്. 2018 ല്‍ ചുമട്ടുതൊഴിലാളികളും കടയുടമയും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം രണ്ടുവർഷം ഒരു ലോഡിന് അയ്യായിരം രൂപയോളം കൂലി നല്‍കിയാണ് സാധനങ്ങളിറക്കിയതെന്ന് കടയുടമ പറയുന്നു. എന്നാല്‍ അമിത കൂലിയും ചുമട്ട് തൊഴിലാളികളുടെ നിസ്സഹകരണവും കാരണം കരാർ പുതുക്കിയില്ല. കഴിഞ്ഞ ജനുവരിയില്‍ ജില്ലാ ലേബർ ഓഫീസർ സ്ഥാപനത്തിലെ ആറ് ജീവനക്കാർക്ക് തൊഴില്‍ കാർഡ് അനുവദിച്ചു. ഈ തൊഴിലാളികളെ ഉപയോഗിച്ച് സാധനങ്ങൾ ഇറക്കാന്‍ തുടങ്ങിയപ്പോൾ ചുമട്ട് തൊഴിലാളികൾ എതിർപ്പുമായെത്തി.
കടയിലേക്ക് വരുന്നവരെ സമരക്കാർ ഭീഷണിപ്പെടുത്തുകയാണെന്നും , ചരക്കിറക്കാന്‍ ശ്രമിച്ച ജീവനക്കാരെ അസഭ്യം പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും കടയുടമ പറയുന്നു. തുടർന്ന് കടയ്ക്ക് പോലീസ് സുരക്ഷയ്ക്കായി ഹൈക്കോടതിയെ സമീപിച്ചു. രണ്ടാഴ്ച വീതം മൂന്ന് തവണ കോടതി ഇതുവരെ സുരക്ഷനല്‍കാന്‍ ഉത്തരവിട്ടു. കോടതി ഉത്തരവിന്‍റെ കാലാവധി കഴിഞ്ഞ ഇന്നലെയും ചമുട്ട് തൊഴിലാളികൾ കടയ്ക്ക് മുന്നിലെത്തി ഭീഷണി തുടർന്നു.
ഭീഷണി കാരണം ഉടമയായ രമേശന്‍ ഇപ്പോൾ കടയിലേക്ക് വരാറില്ല. ഹൈക്കോടതിയെ സമീപിച്ച് വീണ്ടും രണ്ടാഴ്ചത്തേക്ക് പോലീസ് സുരക്ഷ ഉറപ്പാക്കിയാണ് ഇപ്പോൾ കച്ചവടം നടത്തുന്നത്.
കഴിഞ്ഞ രണ്ട് മാസമായി കടയ്ക്ക് മുന്നില്‍ സംയുക്ത തൊഴിലാളി സമിതിയുടെ കുടില്‍കെട്ടി സമരം തുടരുകയാണ്. സിഐടിയു ഐഎന്‍ടിയു, എച്ച്എംഎസ് തുടങ്ങി തൊഴിലാളി സംഘടനകള്‍ സംയുക്തമായാണ് സമരമിരിക്കുന്നത്. ഇരുവിഭാഗങ്ങളുമായി ജില്ലാ ലേബർ ഓഫീസർ മാർച്ച് 31ന് ചർച്ചയും നടത്തുന്നുണ്ട്.
