Asianet News MalayalamAsianet News Malayalam

ലൈറ്റ് ആൻഡ് സൗണ്ട് ഉടമയുടെ ആത്മഹത്യ; സാമ്പത്തിക ബാധ്യത കാരണമെന്ന് കുടുംബം

സുമേഷിൻ്റെയും ഭാര്യയുടെയും പേരിലുള്ള വസ്തു ഈടു നൽകിയാണ് ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനം തുടങ്ങിയത്. എന്നാൽ ലോക് ഡൗണിൽ തിരിച്ചടവ് മുടങ്ങിയത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയെന്നാണ് കുടുംബം പറയുന്നത്

the family said the suicide of lights and sounds owner was due to financial liability
Author
Kollam, First Published Aug 24, 2021, 11:23 AM IST

കൊല്ലം: കുണ്ടറ കൈതക്കോട്ട് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തത് സാമ്പത്തിക ബാധ്യത കാരണമെന്ന് കുടുംബം. കൈതാക്കോട് കല്ലു സൗണ്ട്സ് ഉടമ സുമേഷിനെ ഇന്നലെ ഉച്ചയോടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷിൻ്റെയും ഭാര്യയുടെയും പേരിലുള്ള വസ്തു ഈടു നൽകിയാണ് ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനം തുടങ്ങിയത്. എന്നാൽ ലോക് ഡൗണിൽ തിരിച്ചടവ് മുടങ്ങിയത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയെന്നാണ് കുടുംബം പറയുന്നത്

കൊവിഡ് പ്രതിസന്ധിയിൽ ജോലി തീർത്തും നഷ്ടമായ ലൈറ്റ്സ് ആന്റ് സൗണ്ട്സ് ഉടമകൾ പലരും വലിയ കടക്കെണിയിലാണ്. തിരുവനന്തപുരത്ത് അടക്കം ആത്മഹത്യകളും ഉണ്ടായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios