ദൗത്യ സംഘത്തെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി: അരിക്കൊമ്പനെ ഇടുക്കിയിലോ പറമ്പിക്കുളത്തോ തുറന്നു വിടില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ഉൾവനത്തിലേക്കായിരിക്കും അരിക്കൊമ്പനെ മാറ്റുക എന്നും ശശീന്ദ്രൻ വ്യക്തമാക്കി. അരിക്കൊമ്പന് ബൂസ്റ്റർ ഡോസ് നൽകി. ദൗത്യത്തിൽ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായിരുന്നു. അതിനെ ചെറുതായി കാണുന്ന സമീപനം ചില കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായി. അരിക്കൊമ്പനെ വെടി വയ്ക്കാൻ അനുകൂല സാഹചര്യം വേണം. ഓപ്പറേഷൻ ഒരു ദിവസം വൈകിയതിനെ വിമർശിക്കുന്ന സമീപനം ഉണ്ടായി. ദൗത്യ സംഘത്തെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. വന്യ ജീവികളെ സ്നേഹിക്കുന്ന ആളുകളുടെ വികാരവും ശല്യം നേരിടുന്ന വരുടെ പ്രയാസവും സർക്കാരിന് മുന്നിൽ ഒരുപോലെയാണെന്നും ശശീന്ദ്രൻ വ്യക്തമാക്കി. 

അരിക്കൊമ്പൻ ദൗത്യം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ആനയുടെ കാലിൽ വടം കെട്ടി പൂർണ്ണനിയന്ത്രണത്തിലാക്കി. കണ്ണുകൾ കറുത്ത തുണി കൊണ്ട് മറച്ചു. ജെസിബി ഉപയോ​ഗിച്ച് വഴിയൊരുക്കി ലോറിയിൽ കയറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ദൗത്യസംഘവും ഒപ്പം അരിക്കൊമ്പന് ചുറ്റും കുങ്കിയാനകളുമുണ്ട്. 

അതേ സമയം ആനയെ പെരിയാർ ടൈഗർ റിസർവിലേക്കെ് മാറ്റാനാണ് നീക്കമെന്നാണ് സൂചന. പെരിയാർ കടുവ സങ്കേതത്തിലെ മുല്ലക്കുടിക്ക് അടുത്തുള്ള സീനിയർഓട എന്ന ഭാഗത്തേക്കാണ് മാറ്റുക. ആനയെ മയക്കുവെടിവെച്ച സാഹചര്യത്തിൽ കരുതിയിരിക്കാൻ ഇടുക്കി എസ്പി പൊലീസ് സേനക്ക് നിർദ്ദേശം നൽകി. ചിന്നക്കനാൽ മുതൽ കുമളി വരെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകൾക്കാണ് നിർദ്ദേശം നൽകിയത്. ആവശ്യമെങ്കിൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കും. ആനയെ കൊണ്ടുപോകുന്ന ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. 

അരിക്കൊമ്പന് തൊട്ടരികെ ദൗത്യസംഘം; അടുത്ത് ചക്കക്കൊമ്പനും; ദൗത്യം നിർണ്ണായക ഘട്ടത്തിൽ‌

അരിക്കൊമ്പൻ പൂർണ്ണമായും മയങ്ങി; മിഷൻ അരിക്കൊമ്പൻ നിർണായഘട്ടത്തിൽ |Mission Arikomban