അരിക്കൊമ്പന് തൊട്ടരികെ ചക്ക കൊമ്പനും എത്തിയിട്ടുള്ളതായി ദൗത്യ സംഘം സ്ഥിരീകരിച്ചു. 

ഇടുക്കി: അരിക്കൊമ്പൻ ദൗത്യം നിർണ്ണായക ഘട്ടത്തിലേക്കെന്ന് സൂചന. അരിക്കൊമ്പന് തൊട്ടരികിലേക്ക് ദൗത്യസംഘത്തിന് എത്തിച്ചേരാൻ സാധിച്ചിട്ടുണ്ട്. സിമന്റ് പാലം ഭാ​ഗത്തേക്ക് ആന നീങ്ങുകയാണ്. അരിക്കൊമ്പന് തൊട്ടരികെ ചക്ക കൊമ്പനും എത്തിയിട്ടുള്ളതായി ദൗത്യ സംഘം സ്ഥിരീകരിച്ചു. ആനകളെ അകറ്റാൻ പടക്കം പൊട്ടിച്ചു. സാഹചര്യം അനുകൂലമായാൽ ഉടൻ മയക്കുവെടി വെക്കും. ആനയെ മയക്കുവെടി വെക്കാൻ അനുയോജ്യമായ സ്ഥലത്തേക്ക് എത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അരിക്കൊമ്പനൊപ്പം ചക്കക്കൊമ്പനും!| Mission Arikomban| Idukki