സംസ്ഥാനത്തെ വിവിധ ജയിലുകളില്‍നിന്നുണ്ടാക്കി പൊതുജനങ്ങള്‍ക്ക് വില്‍ക്കുന്ന ജനപ്രിയ വിഭവങ്ങളിൽ 16 എണ്ണത്തിന് അഞ്ച് രൂപ നിരക്കിലാണ് വർധനവ്.

തിരുവനന്തപുരം:സംസ്ഥാനത്തെ ജയിൽ വിഭവങ്ങളുടെ വില വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനം. ഊണും ചിക്കനും ഉള്‍പ്പെടെ 21 വിഭവങ്ങളുടെ വിലയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.ഇതോടെ വൈകാതെ പുതുക്കിയ വില പ്രാബല്യത്തിലാകും. നിത്യോപയോഗ സാധനങ്ങളുടെ വിലയിലുണ്ടായ വർധനവിനെ തുടർന്നാണ് വിഭവങ്ങളുടെ വില പുതുക്കി നിശ്ചയിച്ചതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ വിവിധ ജയിലുകളില്‍നിന്നുണ്ടാക്കി പൊതുജനങ്ങള്‍ക്ക് വില്‍ക്കുന്ന ജനപ്രിയ വിഭവങ്ങളിൽ 16 എണ്ണത്തിന് അഞ്ച് രൂപ നിരക്കിലാണ് വർധനവ്. 

ഊണിനും ചിക്കൻ ഫ്രൈക്കും 10 രൂപ വീതമാണ് വർധിപ്പിച്ചത്. 40 രൂപയുള്ള ഊണിന് 50 ആയും ചിക്കൻ ഫ്രൈ വില 35ൽ നിന്ന് 45 ആക്കിയും വര്‍ധിപ്പിച്ചിട്ടുണ്ട്. 750 ഗ്രാമുള്ള 170 രൂപയുടെ പ്ലംകേക്കിന് 200 രൂപയാണ് പുതുക്കിയ വില. 350 ഗ്രാമിന്‍റെ പ്ലം കേക്കിന് 85 ൽ നിന്ന് 100 രൂപയാക്കും ഉയര്‍ത്തിട്ടുണ്ട്.അതേസമയം, ജയിലില്‍നിന്ന് വില്‍ക്കുന്ന ചപ്പാത്തിയുടെ വിലയില്‍ മാറ്റമുണ്ടാകില്ല. ഇപ്പോഴുള്ള വിലയില്‍ തന്നെയായിരിക്കും വില്‍ക്കുക. ഫ്രീഡം ഫുഡ് (food for freedom) എന്ന പേരിലാണ് സംസ്ഥാനത്തുടനീളം ജയിലുകള്‍ കേന്ദ്രീകരിച്ചുള്ള ഔട്ട് ലെറ്റുകളിലൂടെ ജയിലിലെ തടവുകാരുണ്ടാക്കിയ ഭക്ഷണ വിഭവങ്ങള്‍ വില്‍ക്കുന്നത്. 

അവിശ്വസനീയം, അതിദാരുണം! മലപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്, ഞെട്ടലില്‍ നാട്ടുകാര്‍

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 | #Asianetnews