'11.47 കോടി രൂപ സ്പോൺസർഷിപ്പ് കിട്ടി, ടൈം സ്ക്വയറിലെ പോസ്റ്ററിന് 8.29 ലക്ഷം'; കേരളീയത്തിൻ്റെ ചെലവ് പുറത്ത്
വിവിധ ഏജൻസികൾക്ക് ഇനിയും കൊടുത്ത് തീർക്കാൻ 4 കോടി 63 ലക്ഷം രൂപ ബാക്കിയുണ്ടെന്നും ഇത് അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ പറയുന്നുണ്ട്.
തിരുവനന്തപുരം: കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ നടപ്പാക്കിയ കേരളീയം പരിപാടിയുടെ ചെലവുകൾ പുറത്ത് വിട്ട് സർക്കാർ. കേരളീയം നടത്തിപ്പിനായി 11.47 കോടി രൂപ സ്പോൺസർഷിപ്പ് കിട്ടിയെന്നും ന്യൂയോർക്കിലെ ടൈം സ്ക്വയറിലെ വീഡിയോ പോസ്റ്ററിന് 8.29 ലക്ഷം ചെലവായെന്നും സർക്കാർ അറിയിച്ചു. നിയമസഭയിലെ ചോദ്യത്തിനാണ് സർക്കാർ മറുപടി നൽകിയത്. മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. വിവിധ ഏജൻസികൾക്ക് ഇനിയും കൊടുത്ത് തീർക്കാൻ 4 കോടി 63 ലക്ഷം രൂപ ബാക്കിയുണ്ടെന്നും ഇത് അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ പറയുന്നുണ്ട്.
'പാലക്കാടൻ കാവിക്കോട്ടയിലേക്ക് സ്വാഗതം'; ശോഭ സുരേന്ദ്രനെ അനുകൂലിച്ചുള്ള പോസ്റ്റർ കത്തിച്ച നിലയിൽ
https://www.youtube.com/watch?v=Ko18SgceYX8