Asianet News MalayalamAsianet News Malayalam

സർക്കാർ ഭൂമി തിരികെ പിടിക്കുക തന്നെ ചെയ്യും; കുടിയേറ്റക്കാർക്ക് അവകാശങ്ങൾ അനുവദിക്കും: മന്ത്രി കെ. രാജന്‍

 സാധാരണ മനുഷ്യർക്ക് ഒരാശങ്കയും വേണ്ടെന്നും സാധാരണക്കാരായ മനുഷ്യരുടെ ജീവനോപാധിയായ ഒരു ഭൂമിയും പിടിച്ചെടുക്കില്ലെന്നും മന്ത്രി ഉറപ്പ് നൽകി. 

The government will take back the land says minister k rajan sts
Author
First Published Oct 20, 2023, 11:24 AM IST

ഇടുക്കി: മുന്നണിയിൽ ഭിന്നതയൊന്നും ഇല്ലെന്നും മൂന്നാറിലെ സർക്കാർ ഭൂമി തിരികെ പിടിക്കുക തന്നെ ചെയ്യുമെന്നും റെവന്യൂ മന്ത്രി കെ. രാജൻ. മൂന്നാറിൽ നടപ്പാക്കുന്നത് ഇടതുമുന്നണിയുടെ നയമാണെന്നും കുടിയേറ്റക്കാർക്ക് അവകാശങ്ങൾ അനുവദിച്ചു നൽകുമെന്നും മന്ത്രി പറഞ്ഞു. മൂന്നാർ ഒഴിപ്പിക്കൽ പുരോഗമിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സാധാരണ മനുഷ്യർക്ക് ഒരാശങ്കയും വേണ്ടെന്നും സാധാരണക്കാരായ മനുഷ്യരുടെ ജീവനോപാധിയായ ഒരു ഭൂമിയും പിടിച്ചെടുക്കില്ലെന്നും മന്ത്രി ഉറപ്പ് നൽകി. അതേ സമയം എത്ര ഉന്നതരായാലും കയ്യേറ്റ ഭൂമി പിടിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു.  സിപിഎം നേതാവും എംഎൽഎയുമായ എംഎം മണിയും താനുമായി പ്രശ്നമൊന്നുമില്ലെന്നും കെ രാജൻ പറഞ്ഞു. എംഎം മണി നിഷ്കളങ്കനായ മനുഷ്യനാണ്. മാധ്യമങ്ങൾ ഓരോന്ന് പറഞ്ഞ് അദ്ദേഹത്തെ പ്രകോപിപ്പിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ജെസിബിയും കരിമ്പൂച്ചകളുമല്ല ദൗത്യത്തിന്‍റെ മുഖമുദ്ര; സിനിമാറ്റിക്ക് ആക്ഷൻ പ്രതീക്ഷിക്കേണ്ടെന്ന് റവന്യൂമന്ത്രി

Follow Us:
Download App:
  • android
  • ios