Asianet News MalayalamAsianet News Malayalam

'മോഹന്‍ ഭാഗവതിനെ ഗവര്‍ണര്‍ സന്ദര്‍ശിച്ചത് എല്ലാപ്രോട്ടോക്കോളും ലംഘിച്ച്,ഗവർണർ ആര്‍എസ്എസുകാരനാണ്' എംവി ജയരാജന്‍

പ്രാദേശിക ആര്‍ എസ് എസ്  നേതാവിൻ്റെ വീട്ടിൽ പോയാണ് മോഹന്‍ ഭാഗവതിനെ ഗവര്‍ണര്‍ കണ്ടത്.ചരിത്ര കോൺഗ്രസിലും പ്രോട്ടോക്കോൾ ലംഘിച്ചത് ഗവർണർ തന്നെയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി

 The governor visited Mohan Bhagwat in violation of all protocols, the governor is an RSS man' MV Jayarajan
Author
First Published Sep 18, 2022, 2:45 PM IST

കണ്ണൂര്‍: ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചത്  എല്ലാ പ്രോട്ടോക്കോളും ലംഘിച്ചാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ കുറ്റപ്പെടുത്തി.പ്രാദേശിക RSS നേതാവിൻ്റെ വീട്ടിലായിരുന്നു സന്ദര്‍ശനം.  .ചരിത്ര കോൺഗ്രസിലും പ്രോട്ടോക്കോൾ ലംഘിച്ചത് ഗവർണർ തന്നെയാണ്.ചരിത്ര കോൺഗ്രസിൽ ന്യൂനപക്ഷത്തിനെതിരെ സംസാരിച്ചയാളാണ് ഗവര്‍ണര്‍. ന്യൂനപക്ഷങ്ങൾക്കെതിരെ സംസാരിക്കുന്ന മോഹൻ ഭാഗവതിനെയാണ് ഗവര്‍ണര്‍ കണ്ടത്.ഗവർണർ RSSകാരനാണ്.ഗവർണർക്ക് നല്ലത് മോഹൻ ഭാഗവതിൻ്റെ ഉപമേധാവിയായി പ്രവർത്തിക്കുന്നതാണ് .RSS മേധാവിയെ രഹസ്യമായി കണ്ടതിലൂടെ ഗവർണറുടെ നയം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു

തനിക്കെതിരെയുള്ള ആക്രമണത്തിൽ കേന്ദ്രത്തെ സമീപിക്കുമെന്ന് ​ഗവർണർ, 'മറ്റുപല കാര്യങ്ങൾക്കും പിണറായി സഹായം തേടി'

 

മുഖ്യമന്ത്രിക്കെതിരായ ആരോപണം ആവ‍ർത്തിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയെ ഓർത്ത് സഹതാപം തോന്നുന്നു. കണ്ണൂ‍ർ സംഭവത്തിൽ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം ആണ്. തന്നെ ആക്രമിച്ച ദൃശ്യങ്ങൾ നാളെ പുറത്തുവിടും. ​ഗവർണ‍ക്കെതിരെ ആക്രമണം നടക്കുമ്പോൾ പരാതി കിട്ടിയിട്ട് വേണോ സർക്കാരിന് അന്വേഷിക്കാനെന്നും ഗവര്‍ണര്‍ ചോദിച്ചു.

സംഭവത്തില്‍ സ്വയമേ കേസെടുത്ത് അന്വേഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനില്ലേ എന്നും ​ഗവർണർ ചോദിച്ചു . ഇതിനു പിന്നിൽ ​ഗൂഢാലോചനയാണ്. ഇതിന്റെ ദൃശ്യങ്ങൾ നാളെ പുറത്തുവിടും. ​ഗവർണർ പോലും ഇന്നാട്ടിൽ സുരക്ഷിതനല്ലെന്നും ​ഗവർണർ പറഞ്ഞു. ഈ വിഷയത്തിൽ കേന്ദ്രത്തെ സമീപിക്കും . അതിനുള്ള ഘട്ടം ആയെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.സർവകലാശാല വിഷയങ്ങളിൽ ഇടപെടില്ലെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തും നാളെ പുറത്തുവിടുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ആജീവനാന്ത പെൻഷൻ നൽകുകയാണ്.  മറ്റേത് നാട്ടിലാണ് ഇത് നടക്കുക. ഇത് ജനത്തെ കൊള്ളയടിക്കലാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

 

Follow Us:
Download App:
  • android
  • ios